എറണാകുളം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ തോക്കുമായി കയറിയ ആളെ പൊലീസ് കസ്റ്റഡിയിലെടുത്തു

 
RAJIV

കൊച്ചി:എറണാകുളം കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ യുക്തിവാദി സംഘടന എസന്‍സിന്റെ സമ്മേളനം നടക്കവേ തോക്കുമായി അകത്തു കയറിയ ആളെ പോലീസ് കസ്റ്റഡിയിലെടുത്തു.


 ഉദയംപേരൂര്‍ സ്വദേശിയെയാണ് കസ്റ്റഡിയില്‍ എടുത്തതെന്നാണ് സൂചന. സംഭവത്തില്‍ പോലീസിന്റെ ആവശ്യപ്രകാരം എല്ലാവരെയും പുറത്തിറക്കി സ്റ്റേഡിയത്തില്‍ പരിശോധന നടത്തി.


ആദ്യം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ബോംബ് ഭീഷണി എന്ന വിവരങ്ങളാണ് പുറത്ത് വന്നത്. എന്നാല്‍ ഒരാള്‍ തോക്കുമായി അകത്തു കയറിയതാണ് എന്നും ബോംബ് ഭീഷണി അല്ലെന്നും സംഘാടകര്‍ അറിയിക്കുകയായിരുന്നു.


തങ്ങളാണ് പോലീസിനെ വിവരം അറിയിച്ചത് എന്നും പോലീസിന്റെ ആവശ്യപ്രകാരം എല്ലാവരെയും പുറത്തിറക്കി ബോംബ് സ്‌ക്വാഡിന് പരിശോധനയ്ക്ക് സൗകര്യം ഒരുക്കി എന്നും പരിശോധന പൂര്‍ത്തിയായിട്ടുണ്ട് എന്നും സംഘാടകര്‍ അറിയിച്ചു. ആളുകള്‍ അകത്തു കയറിയാല്‍ പരിപാടി തുടരുമെന്നും അവര്‍ അറിയിച്ചു.
 

Tags

Share this story

From Around the Web