എറണാകുളം അങ്കമായി അതിരൂപത കുര്‍ബാന തര്‍ക്കം. വൈദികര്‍ക്ക് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി. വൈദിക സമ്മേളനത്തിനെത്തുന്നവര്‍ക്കാണ് സംരക്ഷണം നല്‍കേണ്ടത്

​​​​​​​

 
HIGH COURT



കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ കുര്‍ബാന തര്‍ക്കത്തിന് പരിഹാരം കാണാന്‍ വിളിച്ചു ചേര്‍ക്കുന്ന വൈദിക സമ്മേളനത്തിനെത്തുന്ന വൈദികര്‍ക്ക് സംരക്ഷണം ഉറപ്പാക്കണമെന്ന് ഹൈക്കോടതി. റിന്യൂവല്‍ സെന്റര്‍ ഉപരോധിക്കുമെന്നും വൈദിക സമ്മേളനം നടത്താന്‍ സമ്മതിക്കില്ലെന്നും അവകാശ വാദവുമായി വണ്‍ ചര്‍ച്ച് വണ്‍ കുര്‍ബാന മൂവ്‌മെന്റ് രംഗത്തു വന്നിരുന്നു. വിഷയത്തില്‍ റിന്യൂവല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ ജോഷി പുതുശേരി ഹൈക്കോടതിയെ സമീപിച്ചതോടെയാണ് നിര്‍ദേശം.

കര്‍ശനമായ ക്രമസമാധാനം പാലിക്കണമെന്നും വൈദികരുടെ സഞ്ചാര സ്വാതന്ത്ര്യം തടയരുതെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി. വര്‍ഷങ്ങള്‍ നീണ്ട ഒരു പ്രശ്‌നത്തിന് പരിഹാരം കാണാനുള്ള ശ്രമങ്ങള്‍ക്ക് യാതൊരു കാരണവശാലും തടസമുണ്ടാക്കരുതെന്നും പോലീസിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.

മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിന്റെ  നേതൃത്വത്തില്‍ ബുധനാഴ്ച അതിരൂപതയുടെ പാസ്റ്ററല്‍ സെന്ററായ കലൂര്‍ റിന്യൂവല്‍ സെന്ററിലാണ് യോ?ഗം. ജൂണ്‍ 5 ന് നടന്ന വൈദിക സമിതിയുടെ തുടര്‍ച്ചയാണ് ഈ വൈദിക സമ്മേളനം. ഏകദേശം 400 ഓളം വൈദികര്‍ പങ്കെടുക്കുമെന്നാണ് കരുതപ്പെടുന്നത്.


 

Tags

Share this story

From Around the Web