ഒക്ടോബര്‍ 25ന് നടക്കുന്ന കൃപാസനം ജപമാല റാലിയില്‍ പങ്കെടുക്കാന്‍ ഈരാറ്റുപേട്ട കെഎസ്ആര്‍ടിസി അവസരമൊരുക്കുന്നു. ബുക്കിംഗ് ആരംഭിച്ചു

 
ksrtc


ഈരാറ്റുപേട്ട : ഒരു ലക്ഷം പേര്‍ പങ്കെടുക്കുന്ന ആലപ്പുഴ കൃപാസനം ജപമാല മഹാറാലിയില്‍ പങ്കെടുക്കാന്‍ ആന വണ്ടി അവസരമൊരുക്കുന്നു. ഈരാറ്റുപേട്ട കെ എസ് ആര്‍ ടി സി ബഡ്ജറ്റ് ടൂറിസം സെല്ലാണ് യാത്ര ഒരുക്കുന്നത്.

2025 ഒക്ടോബര്‍ 25 ശനിയാഴ്ച ആലപ്പുഴ കലവൂര്‍ കൃപാസനത്തില്‍ നിന്നും തുടങ്ങി അര്‍ത്തുങ്കല്‍ പള്ളിയില്‍ സമാപിക്കുന്ന ജപമാല മഹാറാലിയില്‍ ഒരു ലക്ഷം പേര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രാവിലെ 7 മണിക്ക് മുമ്പായി കൃപാസനത്തില്‍ എത്തി ചേരുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.

7 മണിക്ക് കൃപാസനത്തില്‍ നിന്നും പുറപ്പെടുന്ന ജപമാല മഹാറാലി ഉച്ചക്ക് 12 മണിക്ക് അര്‍ത്തുങ്കല്‍ ബസലിക്കായില്‍ എത്തിച്ചേരും. തിരികെയുള്ള യാത്ര അര്‍ത്തുങ്കല്‍ പള്ളിയില്‍ നിന്നുമായിരിക്കും. ടിക്കറ്റ് ചാര്‍ജ് ഒരാള്‍ക്ക് 450 രൂപയാണ്.

ഇതിനു പുറമെ ഒക്ടോബര്‍ 9ന് ഗവിയിലേക്കും യാത്ര ഒരുക്കുന്നുണ്ട്. സത്രം ഓഫ് റോഡ് ജീപ്പ് സവാരിയും പരുന്തും പാറ സന്ദര്‍ശനവും ഈ പാക്കേജില്‍ ഉണ്ട്. 1870 രൂപയാണ് ചാര്‍ജ്.

പാക്കേജില്‍ ട്രാവല്‍ ചാര്‍ജ് എല്ലാ എന്‍ട്രി ചാര്‍ജുകളും ജീപ്പ് സഫാരി, ഉച്ചഭക്ഷണം എന്നിവ അടക്കമാണ്.

ബുക്കിംഗിനായി താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടുക.

സുധീഷ്: 9847786868
സാജു: 9526726383

Tags

Share this story

From Around the Web