ഉറക്കത്തിനിടെ അപസ്മാരം; ടെലിവിഷൻ താരം അനുജ് താക്കൂർ അന്തരിച്ചു

 
456

മുംബൈ: ടെലിവിഷൻ താരം അനുജ് താക്കൂർ (33) അന്തരിച്ചു. മുംബൈ ഓഷിവാരയിലെ വീട്ടിൽ ഉറക്കത്തിനിടെ അപസ്മാരം ഉണ്ടായതിനെത്തുടർന്നായിരുന്നു അന്ത്യം. സുഹൃത്തും കാസ്റ്റിംഗ് ഡയറക്ടറുമായ രൂപേഷ് സോനാറാണ് സോഷ്യൽ മീഡിയയിലൂടെ മരണവിവരം പങ്കുവച്ചത്.

വർഷങ്ങൾക്ക് മുമ്പും അനൂജിന് അപസ്മാര ബാധയുണ്ടായിട്ടുണ്ടെന്നും മരുന്നുകൾ കഴിക്കുന്നുണ്ടായിരുന്നുവെന്നും രൂപേഷ് വെളിപ്പെടുത്തി. സംഭവസമയത്ത് മുറിയിൽ തനിച്ചായിരുന്നതിനാൽ വൈദ്യസഹായം ലഭ്യമാക്കാൻ സാധിച്ചില്ല. മൃതദേഹം ഹരിദ്വാറിൽ സംസ്‌കരിച്ചു.

Tags

Share this story

From Around the Web