പരിസ്ഥിതിലോലം: രാഷ്ട്രീയ ഭരണ നേതൃത്വങ്ങള്‍ പശ്ചിമഘട്ടജനതയെ വഞ്ചിക്കുന്നു
കൊച്ചി: പരിസ്ഥിതിലോലവിഷയത്തില്‍ ഭരണസം വിധാനങ്ങളും രാഷ്ട്രീയ നേതൃത്വങ്ങളും പശ്ചിമ ഘട്ടത്തിലെ ജനങ്ങളെ ഒന്നര പതിറ്റാണ്ടായി വഞ്ചിക്കുകയാണെന്നും പുതിയ വിജ്ഞാപനം ജനങ്ങളില്‍ കൂടുതല്‍ ആശങ്ക സൃഷ്ടിക്കുന്നുവെന്നും വിവിധ സ്വതന്ത്ര കര്‍ഷക സംഘടനകളുടെ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ്.
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് മലയോരജനതയുടെ ജീവിതത്തിന് ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നിലനില്‍ ക്കെയാണ് 2013-ല്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും തുടര്‍ന്ന് 2014 ല്‍ ആദ്യ കരടു വിജ്ഞാപനവും കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചത്. കഴിഞ്ഞ 12 വര്‍ഷത്തിനിടയില്‍ തുടര്‍ച്ചയായി വിജ്ഞാപനങ്ങള്‍ മാറ്റമില്ലാതെ പുതുക്കിയിറക്കുകയാണ് ചെയ്യുന്നത്.
ജനവാസമേഖലകളും കൃഷിയിടങ്ങളും പരിസ്ഥിതി ലോല പ്രദേശത്തുനിന്ന് ഒഴിവാക്കിയെന്ന് സംസ്ഥാന സര്‍ക്കാരും രാഷ്ട്രീയനേതൃത്വങ്ങളും ആവര്‍ത്തിച്ചു പറയുന്നത് പച്ചക്കള്ളമാണെന്ന് പുതിയ കരടുവി ജ്ഞാപനത്തില്‍നിന്ന് വ്യക്തമാണ്.
വനവും കൃഷി ഭൂമിയും ജനവാസമേഖലകളും ഉള്‍പ്പെടെ 9,993.7 ചതുരശ്രകിലോമീറ്റര്‍ 2018 മുതല്‍ പരിസ്ഥിതിലോ ലമായി നിലനില്‍ക്കുമ്പോള്‍, സംസ്ഥാനം മാറിമാറി ഭരിച്ചവും ജനപ്രതിനിധികളും ഇതിന് മറുപടി നല്‍കുവാന്‍ ബാധ്യസ്ഥരാണ്.
123 വില്ലേജുകളില്‍ ചിലതു വിഭജിച്ചെങ്കിലും പരിസ്ഥിതിലോല വിസ്തീര്‍ണ്ണത്തില്‍ വ്യത്യാസ മില്ലാതെ ഈ സ്ഥലങ്ങളും കൂടി ഉള്‍പ്പെടുത്തി 131 വില്ലേജുകള്‍ പുതിയ വിജ്ഞാപനത്തില്‍ വന്നിരിക്കുന്നത് ആസൂത്രിതമാണ്.
ഈ പ്രശ്നത്തില്‍ കര്‍ഷകസംഘടനകളെയും ബഹുജന പ്രസ്ഥാനങ്ങളെയും ഏകോപിപ്പിച്ച് സംഘടിത പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കുമെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് പ്രഖ്യാപിച്ചു.
രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യ കണ്‍വീനര്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ചെയര്‍മാന്‍ അഡ്വ.ബിനോയ് തോമസ് അധ്യക്ഷത വഹിച്ചു. ദേശീയ കോ-ഓര്‍ ഡിനേറ്റര്‍ കെ.വി ബിജു മുഖ്യപ്രഭാഷണം നടത്തി.
കര്‍ഷക സംഘടനാ നേതാക്കളായ മുതലാംതോട് മണി, പ്രഫ. ജോസുകുട്ടി ഒഴുകയില്‍, ജോയി കണ്ണന്‍ചിറ തുടങ്ങിയവര്‍ പ്രസംഗിച്ചു.