പരിസ്ഥിതി സംരക്ഷണം കാലഘട്ടത്തിന്റെ ആവശ്യകത: ബിഷപ് ആന്റണി വാലുങ്കല്‍
കൊച്ചി: പരിസ്ഥിതി സംരക്ഷണം കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന് വരാപ്പുഴ അതിരൂപതാ സഹായ മെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍. കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (കെഎല്‍സിഎ) സംസ്ഥാന സമിതി സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് വൃക്ഷത്തൈ നട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിസ്ഥിതി ദിനത്തില്‍ വൃക്ഷത്തൈ നടുന്നവര്‍ക്ക് അതു നശിച്ചുപോകാതെ പരിപാലിക്കേണ്ട കടമ ഉണ്ടെന്ന കാര്യം ഓര്‍ക്കണമെന്ന് ബിഷപ് കൂട്ടിച്ചേര്‍ത്തു.
വരാപ്പുഴ അതിരൂപത അതിമെത്രാസന ക്യാമ്പസില്‍ നടന്ന പരിപാടിയില്‍ കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് അധ്യക്ഷനാ യിരുന്നു.
സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു ജോസി കരുമാഞ്ചേരി, വരാപ്പുഴ അതിരൂപത പ്രസിഡന്റ് റോയ് ഡിക്കൂഞ്ഞ, സംസ്ഥാന വൈസ് പ്രസിഡന്റ സി.ജെ പോള്‍, ലീഗല്‍ ഫോറം കണ്‍വീനര്‍ ജസ്റ്റിന്‍ കരിപ്പാട്ട്, മീഡിയ ഫോറം കണ്‍വീനര്‍ വിന്‍സ് പെരിഞ്ചേരി, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സിബി ജോയ്, വരാപ്പുഴ അതിരൂപത ജനറല്‍ സെക്രട്ടറി റോയ് പാളയത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.