പാരിസ്ഥിതിക മാറ്റം നമ്മില്‍ നിന്നുതന്നെ തുടങ്ങണമെന്നും അത് നമ്മില്‍ത്തന്നെ അവസാനിക്കരുതെന്നും കത്തോലിക്കാ സംഘടനകള്‍

 
CLIMATE

വത്തിക്കാന്‍:പാരിസ്ഥിതിക മാറ്റം നമ്മില്‍ നിന്നുതന്നെ തുടങ്ങണമെന്നും അത് നമ്മില്‍ത്തന്നെ അവസാനിക്കരുതെന്നും നാല്‍പതോളം കത്തോലിക്കാ സംഘടനകളുടെ ഒരു സമ്മേളനം ഓര്‍മ്മിപ്പിക്കുന്നു.

ഫ്രാന്‍സീസ് പാപ്പായുടെ ചാക്രികലേഖനമായ ''ലൗദാത്തൊ സീ''യുടെ പത്താം വാര്‍ഷികത്തോടും വിശുദ്ധ ഫ്രാന്‍സീസ് അസ്സീസിയുടെ ജീവജാലങ്ങളുടെ സ്തുതിഗീതത്തിന്റെ എണ്ണൂറാം വാര്‍ഷികത്തോടും അനുബന്ധിച്ചു അസ്സീസിയില്‍ സംഘടിപ്പിക്കപ്പെട്ട ഒരു സമ്മേളനത്തിലാണ് കത്തോലിക്കാ സംഘടനകളുടെ ഈ ഓര്‍മ്മപ്പെടുത്തല്‍.

'പാരിസ്ഥിതിക പരിവര്‍ത്തനത്തിനായുള്ള ഉത്തരവാദിത്വത്തിലേക്കുള്ള വിളി: സംവാദത്തില്‍ നിന്ന് സംഭാഷണങ്ങളിലേക്ക്, വാക്കുകളില്‍ നിന്ന് പ്രവര്‍ത്തനത്തിലേക്ക്' എന്നതായിരുന്നു വിചിന്തന പ്രമേയം.

ഇന്ന്, എക്കാലത്തേക്കാളും കൂടുതല്‍, വാക്കുകളില്‍ നിന്ന് പ്രവൃത്തികളിലേക്കും, സംവാദങ്ങളില്‍ നിന്ന് സംഭാഷണങ്ങളിലേക്കും, പ്രഖ്യാപനങ്ങളില്‍ നിന്ന് ദൈനംദിന തിരഞ്ഞെടുപ്പുകളിലേക്കും കടക്കാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നുവെന്നും വ്യക്തമാക്കുന്ന ഈ സമ്മേളനം നീതിയുക്തമായ ഒരു ഭാവി കെട്ടിപ്പടുക്കുന്നതിന് മൂര്‍ത്തമായ പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജസ്വലമായ സമൂഹങ്ങളും ആവശ്യമാണെന്നും പങ്കാളിത്തത്തിലൂടെ മാത്രമേ യഥാര്‍ത്ഥ പരിവര്‍ത്തനം സംഭവിക്കൂ എന്നും അടിവരയിട്ടു പറയുന്നു.

പാരിസ്ഥിതിക ആത്മീയതയുടെ അനിവാര്യത എടുത്തുകാട്ടുന്ന സമ്മേളനം, നിസ്സംഗതയെ ചെറുക്കാനും കരുതലും സാമീപ്യവും തിരഞ്ഞെടുക്കാനും ഈ ആദ്ധ്യാത്മികത നമ്മെ ക്ഷണിക്കുന്നുവെന്ന് പറയുന്നു.  അവിടെയാണ് വ്യത്യസ്തമായ ഒരു ഊര്‍ജ്ജം പുനരുപയോഗിക്കാവുന്നതും ജനാധിപത്യപരവും സമൂഹ്യവുമായ ഒന്ന് പരിപോഷിപ്പിക്കപ്പെടുന്നതെന്നും ഈ കത്തോലിക്കാ സംഘടനകള്‍ സമ്മേളനത്തില്‍ വ്യക്തമാക്കുന്നു.

Tags

Share this story

From Around the Web