ചൂരല്‍മല മുണ്ടക്കൈ പ്രദേശങ്ങളിലെ നോ ഗോ സോണ്‍ മേഖലയിലേക്ക് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവേശനമില്ല; ജില്ലാ കളക്ടര്‍

ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മുണ്ടക്കൈ – ചൂരല്‍മല ദുരന്തബാധിത പ്രദേശത്തെ നോ ഗോ സോണ്‍ മേഖലയിലേക്കുള്ള പ്രവേശനം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിര്‍ത്തിവെച്ചതായി ജില്ലാ കളക്ടര്‍ ഡി. ആര്‍ മേഘശ്രീ അറിയിച്ചു.
റിസോര്‍ട്ടുകള്‍ ഹോംസ്റ്റേകള്‍ എന്നിവയുടെ പ്രവര്‍ത്തനവും താല്‍ക്കാലികമായി നിരോധിച്ചു.
മാനന്തവാടി വൈത്തിരി താലൂക്കുകളിലാണ് റിസോര്‍ട്ടുകളും ഹോംസ്റ്റേകളും നിരോധിച്ചിരിക്കുന്നത്.
ജില്ലയില്‍ വ്യാപകമായ മഴ പെയ്യുന്നതിനാലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും ആണ് നിരോധനം.
വെള്ളമുണ്ട, തവിഞ്ഞാല്‍, തിരുനെല്ലി, തൊണ്ടര്‍നാട്, വൈത്തിരി താലൂക്കിലെ പടിഞ്ഞാറത്തറ, തരിയോട്, പൊഴുതന, മേപ്പാടി, വൈത്തിരി, മൂപ്പൈനാട്, ഗ്രാമ പഞ്ചായത്തുകളിലെ റിസോര്‍ട്ടുകള്‍, ഹോം സ്റ്റേകളുടെ പ്രവര്‍ത്തനമാണ് നിരോധിച്ചത്.
കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴ മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍ ദുരന്തനിവാരണ മുന്നൊരുക്കങ്ങളുടെ ഭാഗമായി തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. വില്ലേജിലെ കണ്‍ട്രോള്‍ റൂമുകളില്‍ നിന്നും വിവരങ്ങള്‍ തത്സമയം ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററിലേക്ക് നല്‍കാനുള്ള സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്.
തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് കണ്‍ട്രോള്‍ റൂം നമ്പര്‍- 8156 810 944, 9496048313 ,9496048312