സര്‍ക്കാര്‍ - എയ്ഡഡ് എഞ്ചിനീയറിംഗ് കോളേജുകളിലെ ഒഴിവുള്ള ബി.ടെ.ക് സീറ്റുകളിലേക്ക് കേന്ദ്രീകൃത സ്പോട്ട് അഡ്മിഷന്‍ ഒഴിവാക്കിയ വിഷയത്തില്‍ ഇടപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി 

 
roji m john

തിരുവനന്തപുരം: കേരളത്തിലെ സര്‍ക്കാര്‍ - എയ്ഡഡ് എഞ്ചിനീയറിംഗ് കോളേജുകളിലെ ഒഴിവുള്ള ബി.ടെ.ക് സീറ്റുകളിലേക്ക് കേന്ദ്രീകൃത സ്പോട്ട് അഡ്മിഷന്‍ ഒഴിവാക്കിയ വിഷയത്തില്‍ ഇടപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം.ജോണ്‍.


 കഴിഞ്ഞ വര്‍ഷം വരെ തൃശൂര്‍ സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജിലാണ് കേന്ദ്രീകൃത സ്പോട്ട് അഡ്മിഷന്‍ നടത്തിയിരുന്നത്. ഇതു വഴി 9 സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജിലും 3 എയ്ഡഡ് കോളേജിലും ഏതിലും ഒഴിവുണ്ടായാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റ കേന്ദ്രത്തില്‍ വെച്ച് തന്നെ പ്രവേശനം നേടാമായിരുന്നു.

എന്നാല്‍ ഇത്തവണ ഓരോ കോളേജിലും പ്രത്യേകം സ്പോട്ട് അഡ്മിഷന്‍ നടത്താനുള്ള സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനമാണ് വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് നിന്ന് ആവശ്യം ഉയര്‍ന്നതിന് പിന്നാലെ മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം കൂടുതല്‍ വിദ്യാര്‍ത്ഥി സൗഹൃദമാക്കിയത്

എന്നാല്‍ 13 ന് നടക്കുന്ന കേന്ദ്രീകൃത സ്പോട്ട് അഡ്മിഷനില്‍ തൃശൂര്‍ സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജില്‍ പോകാതെ തന്നെ 9 ഗവ: എഞ്ചിനീയറിംഗ് കോളേജിലും 3 എയ്ഡഡ് കോളേജിലും പ്രവേശനം നേടാന്‍ കഴിയും.

ഇതിനായി 12 ല്‍ ഏതെങ്കിലും ഒരു കോളേജില്‍ എത്തി അപേക്ഷകര്‍ റിപ്പോര്‍ട്ട് ചെയ്താല്‍ കേന്ദ്രീകൃത സോഫ്‌റ്റ്വെയര്‍ മുഖാന്തരം റാങ്ക് അനുസരിച്ച് കോളേജുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നേടാന്‍ കഴിയുമെന്ന് മന്ത്രി റോജി.എം.ജോണ്‍ അറിയിച്ചു.


ഇതിനായി 13-ാം തീയതി ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് മുമ്പായി 12 ല്‍ ഏതെങ്കിലും ഒരു കോളേജില്‍ എത്തി റിപ്പോര്‍ട്ട് ചെയ്യണം.ഇതോടെ കേന്ദ്രീകൃത സ്പോട്ട് അഡ്മിഷനായി തൃശൂര്‍ ഗവ: എഞ്ചിനീയറിംഗ് കോളേജില്‍ എത്തണം എന്ന പ്രശ്നത്തിനും പരിഹാരമാവുകയാണ്.


തൃശൂര്‍ ഗവ: എഞ്ചിനീയറിംഗ് കോളേജില്‍ മുന്‍ വര്‍ഷങ്ങളില്‍ കേന്ദ്രീകൃത സ്പോട്ട് അഡ്മിഷന്‍ നടത്തിയിരുന്ന സോഫ്‌റ്റ്വെയര്‍ വിദഗ്ദരുടെ ടീം തന്നെയാകും 13 ന് നടക്കാന്‍ പോകുന്ന കേന്ദ്രീകൃത സ്പോട്ട് അഡ്മിഷന്‍ ഏകോപിപ്പിക്കുക.


സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും TC/NOC(നിലവില്‍ സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളേജുകളില്‍ അഡ്മിഷന്‍ന്‍ എടുത്തവര്‍ ഒഴികെ) 

Tags

Share this story

From Around the Web