യുദ്ധാവസാനം : ഇസ്രയേൽ “പിൻവലിക്കൽ രേഖ” അംഗീകരിച്ചു, ഹമാസിന്റെ പ്രതികരണത്തിനായി കാത്തിരിക്കുന്നതായി ട്രംപ്

 
TRUMPH

ഗാസ മുനമ്പിലെ ബോംബാക്രമണം ഇസ്രയേൽ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

ബന്ദികളെ മോചിപ്പിക്കാനും തീരുമാനമായതായും ട്രൂത്ത് സോഷ്യലിൽ അദ്ദേഹം കുറിച്ചു.

ഇസ്രയേലുമായി നടത്തിയ ചർച്ചകൾക്ക് ശേഷം വെടിനിർത്തൽ പിൻവലിക്കാൻ അവർ സമ്മതിച്ചിട്ടുണ്ട് , ഈ വിവരം ഹമാസിനെ അറിയിച്ചിട്ടുണ്ട്. ഹമാസിന്റെ മറുപടിക്കായി കാത്തുനിൽക്കുകയാണെന്നും ട്രംപ് അറിയിച്ചു.

ഹമാസ് കരാറിന് സമ്മതിക്കുകയാണെങ്കിൽ വെടിനിർത്തൽ ഉടനടി പ്രാബല്യത്തിൽ വരും, ബന്ദികളാക്കിയ തടവുകാരുടെ കൈമാറ്റം ഇരു രാജ്യങ്ങളും നടത്താനും തീരുമാനമാകും.

നിനവിൽ ചർച്ചയിലുള്ള വെടി നിർത്തൽ കരാർ ഇരു രാജ്യങ്ങളും സമ്മതിക്കുകയാണെങ്കിൽ 3,000 വർഷത്തെ ദുരന്തം അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഗാസ ബന്ദികളാക്കിയ ഇസ്രയേലികളെ വരും ദിവസം മോചിപ്പിക്കുമെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറയുന്നത്.

യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള പുതിയ യുഎസ് പദ്ധതിയെക്കുറിച്ച് തിങ്കളാഴ്ച ഈജിപ്തിൽ ഹമാസുമായുള്ള പരോക്ഷ ചർച്ചകൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags

Share this story

From Around the Web