കുടിവെളളം വെക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം: ദില്ലി ഖജുരാഹോ വന്ദേഭാരത് എക്‌സ്പ്രസില്‍ ജീവനക്കാര്‍ തമ്മില്‍ കൂട്ടത്തല്ല്
Oct 18, 2025, 13:42 IST

ദില്ലി: ഖജുരാഹോ വന്ദേഭാരത് എക്‌സ്പ്രസില്‍ ജീവനക്കാര്‍ തമ്മില്‍ കൂട്ടത്തല്ല്. കുടിവെളളം വെക്കുന്നതുമായി ബന്ധപ്പെട്ടാണ് അടി നടന്നത്. ഡല്‍ഹി ഹസ്രത്ത് നിസാമുദ്ദീന്‍ റെയില്‍വേ സ്റ്റേഷനിലാണ് ജീവനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടിയത്.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. സംഘര്‍ഷത്തിന്റെ 60 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളാണ് സമൂഹമാധ്യമത്തിലൂടെ പുറത്തു വന്നത്. ഈ വീഡിയോ എക്‌സിലൂടെ വ്യാപകമായി പ്രചരിക്കുകയും ചെയ്യുന്നുണ്ട്.
ഡല്‍ഹിയിലെ ഹസ്രത്ത് നിസാമുദ്ദീന്‍ റെയില്‍വേ സ്റ്റേഷനിലെ ഏഴാം നമ്പര്‍ പ്ലാറ്റ്‌ഫോമിലാണ് സംഘര്‍ഷമുണ്ടായത്. പന്ത്രണ്ടോളം വരുന്ന ആളുകള്‍ ഡസ്റ്റ്ബിന്‍, ബെല്‍റ്റ് എന്നിവ കൊണ്ട് അടികൂടുകയായിരുന്നു.