ശമ്പളത്തിന്റെ ഇരട്ടി ഇഎംഐ. വാടക കൊടുക്കാന്‍ കാശില്ല. വൈറലായി യുവാവിന്റെ പോസ്റ്റ്

 
EMI LOST


 
ആഡംബര വസ്തുക്കള്‍ വാങ്ങിക്കാന്‍ ഇഷ്ടമുള്ളവരുണ്ട്. എന്നാല്‍, ശമ്പളത്തിന്റെ രണ്ടിരട്ടിയിലധികം തുക ഒരു ആഡംബര വസ്തുവിനായി ചെലവഴിച്ചാല്‍ എന്തായിരിക്കും സംഭവിക്കുക? അവസാനം വീട്ടില്‍ നിന്ന് ഇറങ്ങേണ്ട അവസ്ഥ വരെയെത്തി. 

ഇത്തരത്തില്‍ തന്റെ സുഹൃത്തിന്റെ കഥ പങ്കുവെച്ചരിക്കുകയാണ് ആദിത്യ എന്ന യുവാവ് തന്റെ എക്‌സ് പോസ്റ്റിലൂടെ. 'എന്റെ ഒരു സുഹൃത്തിന് പ്രതിമാസം 32,000 രൂപയാണ് ശമ്പളം. 

ഓഫീസിലെ എല്ലാവരും പ്രീമിയം ബ്രാന്‍ഡുകള്‍ ധരിക്കുന്നതുകൊണ്ട് മാത്രം, അവന്‍ അടുത്തിടെ ഇഎംഐക്ക് 85,000 രൂപയുടെ ആഡംബര വാച്ച് വാങ്ങിഎന്നാല്‍ പ്രതീക്ഷിക്കാതെ വന്ന ചെലവുകള്‍ കാരണം വീട്ടുവാടക കൊടുക്കാന്‍ കൈയ്യില്‍ കാശ് ഇല്ലെന്നും സഹായിക്കുമോയെന്ന് അവന്‍ തന്നെ വിളിച്ച് ചോദിച്ചു, മറ്റൊന്നും ആലോചിക്കാതെ ഞാന്‍ അവനെ സഹായിച്ചു.

എന്നിരുന്നാലും സാമ്പത്തിക സ്ഥിരത കൈവരിക്കുന്നതിന് മുമ്പ് എന്തിനാണ് ഇത്തരത്തിലുള്ള വസ്തുക്കള്‍ വാങ്ങുന്നതെന്നും, കൈയ്യില്‍ കെട്ടിയിരിക്കുന്നത് ആരും ശ്രദ്ധിക്കില്ല, അടയ്ക്കാത്ത ബില്ലുകള്‍ നല്‍കുന്ന മാനസിക സമ്മര്‍ദ്ദം എന്നും ഓര്‍ത്തുവെക്കപ്പെടുമെന്നും എന്നുമാണ് ആദിത്യ തന്റെ എക്‌സ് പോസ്റ്റിലൂടെ പങ്കുവെച്ചിരിക്കുന്നത്.


നിരവധി പേരാണ് സോഷ്യല്‍ മീഡിയില്‍ സജീവചര്‍ച്ചയായി മുന്നോട്ട് വരുന്നത്. ഇത്തരത്തിലുള്ള വസ്തുക്കള്‍ വാങ്ങുമ്പോള്‍ ശമ്പളം കൂടി നോക്കണം എന്ന് ചിലര്‍ പിന്തുണച്ച് കമന്റിട്ടപ്പോള്‍, വ്യക്തിപരമായ ആഗ്രഹങ്ങള്‍ക്കായി പണം ചെലവഴിക്കുന്നതും ജീവിതത്തിന്റെ ഭാഗമാണെന്നും ചിലര്‍ കമന്റു ചെയ്തു.

Tags

Share this story

From Around the Web