ബിലീവേഴ്‌സ് ആശുപത്രിയില്‍ പതിനൊന്നാമത് വാര്‍ഷികാഘോഷങ്ങള്‍ നടന്നു

തിരുവല്ല : ബിലീവേഴ്‌സ് മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ പതിനൊന്നാമത് വാര്‍ഷിക ആഘോഷങ്ങള്‍ വിപുലമായ രീതിയില്‍ നടന്നു.
ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് പരമാധ്യക്ഷന്‍ അഭിവന്ദ്യ മോറാന്‍ മോര്‍ ഡോ സാമുവല്‍ തിയോഫിലസ് മെത്രാപ്പോലീത്ത വാര്‍ഷികാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു.
ബിലീവേഴ്‌സ് ഈസ്റ്റേണ്‍ സഭയുടെ സാമൂഹിക പ്രതിബദ്ധതയുടെ പ്രതീകമാണ് ബിലീവേഴ്‌സ് ആശുപത്രിയെന്നും ഇത്രയും കാലം ആരോഗ്യരംഗത്ത് വേറിട്ട പ്രവര്‍ത്തനങ്ങള്‍ നടത്തി ഉത്തമ മാതൃകകള്‍ സൃഷ്ടിച്ച ബിലീവേഴ്‌സ് ആശുപത്രി തുടര്‍ന്നും പുത്തന്‍ പ്രതീകങ്ങള്‍ സൃഷ്ടിക്കട്ടെയെന്നും ഉദ്ഘാടനപ്രഭാഷണത്തില്‍ അഭിവന്ദ്യ മെത്രാപോലീത്ത സൂചിപ്പിച്ചു.
കേരള ആരോഗ്യ സര്‍വകലാശാല സെനറ്റ് അംഗവും ബിലീവേഴ്‌സ് ആശുപത്രി മാനേജറുമായ റവ ഫാ സിജോ പന്തപ്പള്ളില്‍ അധ്യക്ഷനായിരുന്നു.
ആശുപത്രി ഡയറക്ടറും സിഇഒയുമായ പ്രൊഫ ഡോ ജോര്‍ജ് ചാണ്ടി മറ്റീത്ര സ്വാഗതമാശംസിച്ചു. അസോസ്സിയേറ്റ് ഡയറക്ടര്‍ സണ്ണി കുരുവിള, റവ ഫാ തോമസ് വര്‍ഗീസ്, എച്ച് ആര്‍ വിഭാഗം മേധാവി സുധാ മാത്യു എന്നിവര്‍ സംസാരിച്ചു.
ബിലീവേഴ്‌സ് ആശുപത്രിയില്‍ പത്തു വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയ ജീവനക്കാരെ ചടങ്ങില്‍ ആദരിച്ചു. പേഷ്യന്റ് ഫസ്റ്റ് മൂവ്‌മെന്റിന്റെ ഭാഗമായി രോഗീ പരിചരണ മേഖലയില്‍ ഏറ്റവും മികച്ച സന്നദ്ധസേവന പ്രവര്‍ത്തനങ്ങള്‍ നടത്തിയ ജീവനക്കാര്‍ക്കുള്ള പുരസ്‌കാര സമര്‍പ്പണവും നടന്നു.
ബിലീവേഴ്‌സ് ആശുപത്രിയുടെ പതിനൊന്നാമത് വാര്‍ഷികാഘോഷങ്ങള്‍ ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് പരമാധ്യക്ഷന്‍ അഭിവന്ദ്യ മോറോന്‍ മോര്‍ ഡോ സാമുവല്‍ തിയോഫിലസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യുന്നു