അടങ്ങാത്ത ആനക്കലി; വയനാട് കാട്ടാന ആക്രമണത്തിൽ യുവതിക്ക് ദാരുണാന്ത്യം

 
222

വയനാട്: സംസ്ഥാനത്തെ നടുക്കി വീണ്ടും കാട്ടാന ആക്രമണം. വയനാട് മേപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ടു. പുത്തുമല സ്വദേശി ജെസിയാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് ജെസിയെ ആന ആക്രമിച്ചത്. ഭർത്താവിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോഴാണ് ഇവരെ കാട്ടാന ആക്രമിച്ചത്.

മേപ്പാടി- ചൂരല്‍മല പ്രധാന റോഡില്‍ വെച്ചായിരുന്നു സംഭവം. ഭർത്താവ് ഷാജിക്കും പരുക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ജെസിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

Tags

Share this story

From Around the Web