കുട്ടിക്കര്‍ഷകര്‍ക്ക് കരുതലായ് ആനക്കല്ല് ഫാര്‍മേഴ്‌സ് സൊസൈറ്റി
എലിക്കുളം:സംസ്ഥാന കൃഷിവകുപ്പിന്റെ 'കതിര് ' പദ്ധതി പ്രകാരം പച്ചക്കറി തോട്ട നിര്‍മ്മാണം, കൃഷി അനുബന്ധ പ്രവൃത്തികളുടെ നടത്തിപ്പ് എന്നിവ നടക്കുന്ന മല്ലിക ശ്ശേരി സെന്റ് സാവിയോ യുപി സ്‌കൂളിന് ഹരിത സമ്മാനങ്ങള്‍ നല്‍കി ആനക്കല്ല് ഫാര്‍മേഴ്‌സ് സൊസൈറ്റി.
മൂന്നാം വാര്‍ഷികാചരണവുമായി ബന്ധപ്പെട്ടാണ് സൊസൈറ്റി പ്രവര്‍ത്തകര്‍ പച്ചക്കറിത്തൈകള്‍ വിത്തുക ള്‍ , ജൈവ വളം, ഇതര കാര്‍ഷിക ഉപകരണങ്ങള്‍, ടിഷ്യൂ കള്‍ച്ചര്‍ വാഴവിത്തുകള്‍ എന്നിവ സ്‌കൂളിന് സമ്മാനിച്ചത് സൊസൈറ്റിരക്ഷാധികാരി ജോളി മടുക്കക്കുഴി ഭാരവാഹികളായ ജോമോന്‍ പടിഞ്ഞാറെമുറി ജോസ് ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് സമ്മാന കിറ്റ് നല്‍കി.
സ്‌കൂള്‍ മാനേജര്‍ റവ.ഫാദര്‍ ജോസ് വടക്കേക്കൂറ്റ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യൂസ് പെരുമനങ്ങാട്ട് ഗ്രാമ പഞ്ചായത്തംഗം ജിമ്മി ജോസ് കുഴിപ്പാലത്തറപ്പേല്‍, എലിക്കുളം അസി: കൃഷി ഓഫീസര്‍ എ. ജെ അലക്‌സ് റോയ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി: റീന സെബാസ്റ്റിയന്‍, സി : ആന്‍ കാതറിന്‍, ഫിലിപ്പ് തോമസ്, ഫെമി മരിയ ജോജോ, സൂര്യ ജനാര്‍ദ്ദനന്‍,കുര്യന്‍ ജോസഫ് , ടീന ടി ജയിംസ് തുടങ്ങിയവര്‍ സംസാരിച്ചു