രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍; വാര്‍ത്താ സമ്മേളനം നാളെ

ന്യൂഡല്‍ഹി:രാഹുല്‍ ഗാന്ധിയുടെ 'വോട്ട് കൊള്ള' ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. നാളെ വൈകീട്ട് മൂന്ന് മണിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാത്താസമ്മേളനം നടത്തും.
നാഷണല്‍ മീഡിയ സെന്ററില്‍ വെച്ചായിരിക്കും വാര്‍ത്താസമ്മേളനം നടക്കുക. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാണേഷ്‌കുമാര്‍ ഉള്‍പ്പെടെ വാര്‍ത്ത സമ്മേളന ത്തില്‍ പങ്കെടുക്കുമെന്നാണ് സൂചന.
വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയുടെയും തേജസ്വി യാദവിന്റെയും നേത്യത്വത്തില്‍ നാളെ ബീഹാറില്‍ നിന്ന് 'വോട്ടര്‍ അധികാര്‍ യാത്ര' തുടങ്ങാനിരിക്കെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം. ഈ മാസം ഏഴിനായിരുന്നു രാഹുല്‍ഗാന്ധി വോട്ട് കൊള്ള ആരോപണം ഉന്നയിച്ചത്.
പല വിഷയങ്ങളിലുള്ള ക്രമക്കേട് തങ്ങളുടെ അന്വേഷണത്തില്‍ കണ്ടെത്തിയെന്നുള്ള രാഹുലിന്റെ ആരോപണങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കാര്യമായ വിശദീകരണം നല്‍കിയിരുന്നില്ല.
'തെറ്റിദ്ധരിപ്പിക്കുന്നത്' എന്ന ഒറ്റവാക്കില്‍ ഒതുക്കുന്നതായിരുന്നു കമ്മീഷന്റെ മറുപടി. ഇതിനെതിരെ പ്രതിപക്ഷം വലിയ വിമര്‍ശനങ്ങളും ഉയര്‍ത്തിയിരുന്നു. സംസ്ഥാന തലങ്ങളിലായി വലിയ പ്രതിഷേധങ്ങളാണ് നടന്നിരുന്നത്.