ഉത്തരവാദിത്വം നിര്‍വഹിക്കുന്നതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരാജയപ്പെട്ടു: മന്ത്രി പി രാജീവ്

തിരുവനന്തപുരം:വോട്ടു തിരിമറി വിഷയത്തില്‍ പ്രതികരിച്ച് മന്ത്രി പി രാജീവ്. ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടുന്നു എന്ന വിഷയം ഞങ്ങളും നേരത്തേ ഉന്നയിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തി. സുതാര്യമായ അന്വേഷണത്തിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യത്തില്‍ വിശ്വാസ്യത വരുത്തണം എന്നും അദ്ദേഹം പറഞ്ഞു.
ഒരു ഭരണഘടനാ സ്ഥാപനം എന്ന നിലയില്‍ ഉത്തരവാദിത്വം നിര്‍വഹിക്കുന്നതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരാജയപ്പെട്ടു. സുപ്രീം കോടതിയുടെ വിധി മറികടന്നാണ് പ്രധാനമന്ത്രിയും പ്രധാനമന്ത്രി നിര്‍ദേശിക്കുന്ന ആളും തെരഞ്ഞെടുപ്പ് കമ്മീഷനെ ഈ നിലയിലേക്ക് മാറ്റിയത്.
എക്‌സിക്യൂട്ടീവിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന ഒന്നായി മാത്രം തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാറി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത വീണ്ടെടുക്കേണ്ടത് ആവശ്യമാണ്.
വോട്ടു തിരിമറി തൃശൂരിലെ മാത്രം പ്രശ്‌നമല്ല പൊതുവെ രാജ്യത്ത് സംഭവിക്കുന്ന പ്രശ്‌നമാണ്. നല്ല രീതിയില്‍ അന്വേഷണത്തിന് വിധേയമാക്കി സുതാര്യമായ തെരത്തെടുപ്പ് പ്രക്രിയ നടക്കുന്നു എന്ന് ഉറപ്പു വരുത്തണം എന്നും അദ്ദേഹം പറഞ്ഞു.