കേരളത്തില്‍ നിന്നുള്ള 6 രാഷ്ട്രീയ പാര്‍ട്ടികളുടെ രജിസ്ട്രേഷന്‍ റദ്ദാക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍

 
election


ന്യൂഡല്‍ഹി:കേരളത്തില്‍ നിന്നുള്ള ആറ് പാര്‍ട്ടികളടക്കം അംഗീകാരമില്ലാത്ത 334 രാഷ്ട്രീയ പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍. തിരഞ്ഞെടുപ്പു സംവിധാനത്തിന്റെ ശുദ്ധീകരണത്തിന്റെ ഭാഗമായാണ് നടപടിയെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.


ദേശീയ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി , നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (സെക്കുലര്‍ ), നേതാജി ആദര്‍ശ് പാര്‍ട്ടി, റവല്യൂഷനറി സോഷ്യലിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്), റവല്യൂഷനറി സോഷ്യലിസ്റ്റ് പാര്‍ട്ടി ഓഫ് കേരള (ബോള്‍ഷെവിക് ), സെക്കുലര്‍ റിപ്പബ്ലിക് & ഡെമോക്രറ്റിക് പാര്‍ട്ടി, സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി എന്നിങ്ങനെയാണ് കേരളത്തില്‍ നിന്ന് ഒഴിവാക്കിയ പാര്‍ട്ടികള്‍.

കഴിഞ്ഞ 6 വര്‍ഷമായി ഒരു തിരഞ്ഞെടുപ്പിലും പങ്കെടുക്കാത്ത പാര്‍ട്ടികളെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒഴിവാക്കിയിരിക്കുന്നത്. 

നിലവില്‍ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് ആറ് ദേശീയ പാര്‍ട്ടികളും 67 സംസ്ഥാന പാര്‍ട്ടികളും 2854 അംഗീകാരമില്ലാത്ത രാഷ്ട്രീയ പാര്‍ട്ടികളുമാണ് രാജ്യത്തുള്ളത്. 

അതില്‍ 334 എണ്ണത്തെയാണ് ഇപ്പോള്‍ ഒഴിവാക്കിയിരിക്കുന്നത്. ഇനി വരും ദിവസങ്ങളിലും സമാനമായ നടപടി ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Tags

Share this story

From Around the Web