വെള്ളികുളം ഇടവകയില്‍ വയോജന സംഗമം മെയ് ഒന്നിന്

 
vellikulam

വെള്ളികുളം: തൊഴിലാളി മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിനോടനുബന്ധിച്ച് വെള്ളികുളം സെന്റ് ആന്റണീസ് ഇടവകയില്‍ മെയ് ഒന്നാം തീയതി വെള്ളിയാഴ്ച വയോജന സംഗമം നടത്തപ്പെടും.

രാവിലെ 9:00ന്  കുമ്പസാരം, 9.30 ന് വിശുദ്ധ കുര്‍ബാന. 10:30 ന് -സെമിനാര്‍ -    'വാര്‍ദ്ധക്യകാലം അനു ഗൃഹീതമാക്കാന്‍', പൊതു സമ്മേളനം. ബേബി വടക്കേല്‍ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ ഫാ.മാര്‍ട്ടിന്‍ മാന്നാത്ത് ഒ. എഫ്. എം.വയോജന സംഗമം ഉദ്ഘാടനം ചെയ്യും.

 വികാരി ഫാ.സ്‌കറിയ വേകത്താനം അനുഗ്രഹപ്രഭാഷണം നടത്തും. മേരി വട്ടോത്ത്, ജോര്‍ജ് പഴേപറമ്പില്‍, ലീലാമ്മ കാലാപറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

സമ്മേളനത്തില്‍ ഇടവകയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തികളെ ആദരിക്കും. തുടര്‍ന്ന് കലാപരിപാടികള്‍, മത്സരങ്ങള്‍, സമ്മാനദാനം, സ്‌നേഹവിരുന്ന്. സേവ്വര്‍ ജോസഫ് മുളങ്ങാശ്ശേരില്‍, മേരിക്കുട്ടി കൊല്ലി കൊളവില്‍, ബിനോയി ഇലവുങ്കല്‍, ചാക്കോച്ചന്‍ കാലാപറമ്പില്‍, ജയ്‌സണ്‍ വാഴയില്‍, അമല്‍ ബാബു ഇഞ്ചയില്‍, ഷാജി ചൂണ്ടിയാനിപ്പുറത്ത്, ബേബി കരോട്ടുപുള്ളോലില്‍, ജെസ്സി ഷാജി ഇഞ്ചയില്‍, സ്റ്റെഫിന്‍ നെല്ലിയേക്കുന്നേല്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

Tags

Share this story

From Around the Web