വയോധികയെ കഴുത്ത് ഞെരിച്ച് കൊന്നു; 16 പവന് കാണാനില്ല; കൊലയാളിക്കായി തിരച്ചില്
Oct 14, 2026, 12:44 IST
തൃശൂര് കാറളത്ത് വയോധികയെ വീട്ടിനുള്ളില് മരിച്ച നിലയില് കണ്ടെത്തിയ സംഭവം കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
അരുംമ്പിള്ളി സ്വദേശിനിയായ സാവിത്രിയാണ് മരിച്ചത്. സാവിത്രിയുടെ കൈവശമുണ്ടായിരുന്ന അഞ്ച് സ്വര്ണവളകളും അഞ്ച് പവന് തൂക്കമുള്ള സ്വര്ണമാലയും മോതിരവും നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്.
കഴുത്തിലും കൈകളിലും ബലപ്രയോഗത്തിന്റെ പാടുകളുണ്ടെന്നാണ് വിവരം. സംഭവസമയത്ത് സാവിത്രി വീട്ടില് തനിച്ചായിരുന്നു. സ്കൂള് വിട്ടെത്തിയ പേരക്കുട്ടിയാണ് മുത്തശ്ശിയെ മരിച്ച നിലയില് ആദ്യം കണ്ടത്.
വിവരമറിഞ്ഞ് ഡോഗ് സ്ക്വാഡും ഫോറന്സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. വീടിനുള്ളില് മുളകുപൊടി വിതറിയ നിലയിലും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില് കൂടുതല് വിവരങ്ങള്ക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.