വയനാട്ടില്‍ വീട്ടമ്മയെ കൊന്നത് വയോധിക; കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
 

 
amini

വയനാട്: വയനാട് വാഴവറ്റയിലെ വീട്ടമ്മ അമ്മിണിയുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് പൊലീസ്. സംഭവത്തില്‍ അയല്‍വാസിയായ വയോധിക, വാഴവറ്റ എടത്തില്‍ ഉന്നതിയിലെ അമ്മിണിയെ പൊലീസ് അറസ്റ്റ് ചെയ്തു. 

ഒക്ടോബര്‍ 28ന് രാത്രി ഇരുവരും തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം.

അമ്മിണിയെ കഴുത്തുഞെരിച്ചാണ് പ്രതിയായ അമ്മിണി കൊന്നതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. പ്രതി അമ്മിണിയും ഭര്‍ത്താവും മദ്യപാനികളാണ്. സംഭവം നടന്ന ദിവസം ഇരുവരും മദ്യപിച്ചെത്തി കൊല്ലപ്പെട്ട അമ്മിണിയുടെ കുടുംബവുമായി വാക്കുതര്‍ക്കമുണ്ടായി. 

വാക്കേറ്റത്തിനിടെ അമ്മിണിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രതിയെ ബത്തേരി ചീഫ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജിരാക്കി റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

Tags

Share this story

From Around the Web