അലുമിനിയം തോട്ടി ഉപയോഗിച്ച് കുമ്പളങ്ങ പറിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് വയോധിക മരിച്ചു

 
shosamma

കൊച്ചി: വീട്ടുവളപ്പിൽ നിന്ന് കുമ്പളങ്ങ പറിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് വയോധിക ദാരുണമായി മരിച്ചു. കോലഞ്ചേരി വടയമ്പാടി കണിയാംകുന്നേൽ പരേതനായ വർഗീസിന്റെ ഭാര്യ ശോശാമ്മ (81) ആണ് മരിച്ചത്.

ബുധനാഴ്ച വൈകുന്നേരത്തോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വീട്ടുവളപ്പിൽ നിന്നും അലുമിനിയം തോട്ടി ഉപയോഗിച്ച് കുമ്പളങ്ങ പറിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് വയോധികയ്ക്ക് വൈദ്യുതാഘാതം ഏറ്റതെന്നാണ് പ്രാഥമിക നിഗമനം.

Tags

Share this story

From Around the Web