എല്‍ നിനോ പ്രതിഭാസം രൂക്ഷമാകുന്നു: കോടിക്കണക്കിന് ആളുകള്‍ പട്ടിണിയിലാകുമെന്ന് മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ

 
Elnino


ലോകത്ത് ശക്തിപ്രാപിക്കുന്ന എല്‍ നിനോ പ്രതിഭാസം മൂലം അടുത്ത വര്‍ഷത്തോടെ 49 മില്യണോളം ആളുകള്‍ കൂടി കടുത്ത പട്ടിണിയിലാകാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി ഐക്യരാഷ്ട്രസഭ. 

പസഫിക് സമുദ്രത്തിലെ താപനില ക്രമാതീതമായി ഉയരുന്നതാണ് ലോകമെമ്പാടുമുള്ള കാലാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നത്.

 ഇത് ദക്ഷിണാഫ്രിക്കയിലും മധ്യ അമേരിക്കയിലും കടുത്ത വരള്‍ച്ചയ്ക്കും ഏഷ്യന്‍ രാജ്യങ്ങളില്‍ മഴയുടെ ലഭ്യതക്കുറവിനും കാരണമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കാലാവസ്ഥയിലുണ്ടാകുന്ന പെട്ടെന്നുള്ള ഈ മാറ്റങ്ങള്‍ കാര്‍ഷികോല്‍പ്പാദനത്തെ ബാധിക്കുകയും ഭക്ഷ്യവസ്തുക്കളുടെ വില വര്‍ധനവിന് വഴിതുറക്കുകയും ചെയ്യും. 

കടുത്ത വരള്‍ച്ചയും കൃഷിനാശവും ഉണ്ടാകാന്‍ സാധ്യതയുള്ള 45 രാജ്യങ്ങളെ കേന്ദ്രീകരിച്ചാണ് ഐക്യരാഷ്ട്രസഭയുടെ ലോക ഭക്ഷ്യ പദ്ധതി പഠനം നടത്തിയത്. 

വരും നാളുകളില്‍ ആഫ്രിക്കന്‍, ഏഷ്യന്‍ മേഖലകളില്‍ പട്ടിണി നേരിടുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് ഉണ്ടാകുമെന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.


പ്രതിസന്ധി നേരിടാന്‍ അന്താരാഷ്ട്ര തലത്തില്‍ അടിയന്തര മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് നിര്‍ദേശമുണ്ട്.

 സാമ്പത്തിക പ്രതിസന്ധി മൂലം വിവരശേഖരണവും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നതില്‍ നിലവില്‍ തടസ്സങ്ങള്‍ നേരിടുന്നുണ്ട്.

 എങ്കിലും സാഹചര്യം രൂക്ഷമാകുന്നതിന് മുന്‍പ് തന്നെ ദുരിതബാധിത മേഖലകളിലെ ജനങ്ങള്‍ക്ക് ആവശ്യമായ സാമ്പത്തികവും അല്ലാത്തതുമായ സഹായങ്ങള്‍ എത്തിക്കാന്‍ സന്നദ്ധ സംഘടനകള്‍ പദ്ധതിയിടുന്നുണ്ട്,.

Tags

Share this story

From Around the Web