ക്ഷമാപണം നടത്തുക അല്ലെങ്കിൽ തെളിവ് നൽകുക”: രാഹുൽ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അന്ത്യശാസനം

Election commission

ന്യൂഡൽഹി: വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നുവെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ‘വോട്ട് മോഷണം’ ആരോപണങ്ങൾക്കെതിരെ ശക്തമായ നിലപാടുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച രാഹുൽ ഗാന്ധി ഏഴ് ദിവസത്തിനകം സത്യവാങ്മൂലം സമർപ്പിക്കുകയോ ക്ഷമാപണം നടത്തുകയോ ചെയ്യണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഇന്ന് നടത്തിയ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.സത്യവാങ്മൂലം നൽകാൻ പരാജയപ്പെട്ടാൽ ആരോപണങ്ങൾ തെറ്റാണെന്ന് കണക്കാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടാതെ ബീഹാറിൽ നടക്കുന്ന വോട്ടർ പട്ടികയുടെ സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ (SIR) പ്രക്രിയയിൽ 1.6 ലക്ഷം ബൂത്ത് ലെവൽ ഏജൻ്റുമാർ പ്രവർത്തിക്കുന്നുണ്ടെന്നും ഇത് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും സഹകരണത്തോടെയാണ് നടക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.വോട്ടർ പട്ടികയെക്കുറിച്ച് തെറ്റിദ്ധാരണ പരത്താനുള്ള ശ്രമങ്ങളിൽ അദ്ദേഹം ആശങ്ക രേഖപ്പെടുത്തി. ഇരട്ട വോട്ട് സംബന്ധിച്ച ആരോപണങ്ങൾ തെളിയിക്കാൻ ആവശ്യപ്പെട്ടപ്പോൾ വിവരങ്ങൾ നൽകിയില്ലെന്നും അദ്ദേഹം പറഞ്ഞു.

വോട്ടർമാരുടെ സ്വകാര്യത സംരക്ഷിക്കുന്നതിനും, തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഡീപ്‌ഫേക്കുകളും കൃത്രിമബുദ്ധിയും ഉപയോഗിക്കുന്നതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം വോട്ടർ പട്ടികയിലെ പിശകുകൾ ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി ബീഹാറിലെ സസാറാമിൽ നിന്ന് ‘വോട്ടർ അധികാർ യാത്ര’ ആരംഭിച്ചിരുന്നു. 16 ദിവസങ്ങളിലായി 25 ജില്ലകളിലൂടെ 1,300 കിലോമീറ്റർ സഞ്ചരിക്കുന്ന ഈ യാത്ര സെപ്റ്റംബർ 1-ന് പട്‌നയിൽ അവസാനിക്കും. ആർജെഡി നേതാവ് തേജസ്വി യാദവും അദ്ദേഹത്തോടൊപ്പം യാത്രയിൽ പങ്കുചേർന്നു.

Tags

Share this story

From Around the Web