തൃശ്ശൂര്‍ സ്വദേശി ഉള്‍പ്പെടെ എട്ട് ഇന്ത്യക്കാര്‍ സൗദിയില്‍ വധശിക്ഷ ഭീഷണിയില്‍; ചതിയില്‍പ്പെട്ടതെന്ന് കുടുംബം

 
court


ലഹരിമരുന്ന് കടത്തലുമായി ബന്ധപ്പെട്ട് തൃശ്ശൂര്‍ സ്വദേശിയടക്കം എട്ട് ഇന്ത്യക്കാര്‍ സൗദി അറേബ്യയില്‍ വധശിക്ഷ ഭീഷണി നേരിടുന്നു. തൃശ്ശൂര്‍ കൊച്ചന്നൂര്‍ സ്വദേശി ഉമര്‍ ഷെരീഫും പശ്ചിമബംഗാള്‍ സ്വദേശികളായ ഏഴ് പേരുമാണ് ജിദ്ദ വിമാനത്താവളത്തില്‍ വെച്ച് ലഹരി വസ്തുക്കളുമായി പിടിയിലായി രണ്ട് മാസമായി ജയിലില്‍ കഴിയുന്നത്. കേസില്‍ പ്രതികള്‍ക്ക് കനത്ത പിഴ ചുമത്തുന്നതിനൊപ്പം വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചതോടെ ഉമര്‍ ഷെരീഫിന്റെ കുടുംബം വലിയ ആശങ്കയിലാണ്.

എന്നാല്‍ ഉമര്‍ ഷെരീഫ് കബളിപ്പിക്കപ്പെടുകയായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു. നാട്ടുകാരനായ ആഷിഖ് എന്നയാളാണ് ജോലി വാഗ്ദാനം ചെയ്ത് ഷെരീഫിനെ സൗദിയിലേക്ക് അയച്ചത്. വിദേശത്തേക്ക് അയക്കുന്ന വേളയില്‍ പലസ്തീനിലെയും സുഡാനിലെയും കുട്ടികള്‍ക്കുള്ള സഹായ വസ്തുക്കളാണെന്ന് തെറ്റിദ്ധരിപ്പിച്ച് ലഹരിമരുന്ന് കൈമാറുകയായിരുന്നുവെന്നും കുടുംബം വ്യക്തമാക്കി.

Tags

Share this story

From Around the Web