അടിയന്തര പ്രാധാന്യത്തോടെ പ്രാബല്യത്തിൽ; സുപ്രീം കോടതിയിലെ അതിസുരക്ഷാ മേഖലയിൽ ഫോട്ടോഗ്രാഫി, റീൽ, വിഡിയോ എന്നിവ നിരോധിച്ച് സർക്കുലർ

ന്യൂഡൽഹി: സുപ്രീംകോടതിയിലെ അതിസുരക്ഷാ മേഖലയിൽ ഇനി ഫോട്ടോയോ റീൽസോ വീഡിയോയോ പാടില്ല. ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെ ഫോട്ടോഗ്രാഫിയും റീൽ, വിഡിയോ റെക്കോഡിങ്ങും നിരോധിച്ച് സർക്കുലർ ഇറക്കി. അടിയന്തര പ്രാധാന്യത്തോടെ പ്രാബല്യത്തിൽ വരുത്തി സുപ്രീംകോടതി സെക്രട്ടറി ജനറലാണ് സർക്കുലർ ഇറക്കിയത്.
അഭിഭാഷകരും മാധ്യമപ്രവർത്തകരും ഹർജിക്കാരും ഈ മേഖലയിൽ റീലുകളുണ്ടാക്കാനും ഫോട്ടോയെടുക്കാനും വിഡിയോ റെക്കോഡ് ചെയ്യാനും കാമറയും മൊബൈൽ ഫോണും ട്രൈപ്പോഡും സെൽഫി സ്റ്റിക്കുകളും ഉപയോഗിക്കുന്നത് വിലക്കി. മാധ്യമങ്ങളുടെ അഭിമുഖങ്ങളും ലൈവ് ബ്രോഡ്കാസ്റ്റും അതിനായി നിജപ്പെടുത്തിയ സ്ഥലത്ത് മാത്രമേ അനുവദിക്കുകയുള്ളൂ.
അഭിഭാഷകരും ഇൻഫ്ലുവൻസർമാരും കോടതി പരിസരം ഇത്തരം കാര്യങ്ങൾക്ക് ഉപയോഗിക്കുന്നതിനെതിരെ സുപ്രീംകോടതി അഡ്വക്കറ്റ് റെക്കോഡ് അസോസിയേഷൻ ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു. അതിനുപുറമെ, വിഡിയോഗ്രാഫിയിലും റീൽ നിർമാണത്തിലും ഏർപ്പെടുന്ന അഭിഭാഷകർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രമേയം പാസാക്കുകയും ചെയ്തിരുന്നു.
ന്യൂഡൽഹി: സുപ്രീംകോടതിയിലെ അതിസുരക്ഷാ മേഖലയിൽ ഇനി ഫോട്ടോയോ റീൽസോ വീഡിയോയോ പാടില്ല.
ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെ ഫോട്ടോഗ്രാഫിയും റീൽ, വിഡിയോ റെക്കോഡിങ്ങും നിരോധിച്ച് സർക്കുലർ ഇറക്കി.
അടിയന്തര പ്രാധാന്യത്തോടെ പ്രാബല്യത്തിൽ വരുത്തി സുപ്രീംകോടതി സെക്രട്ടറി ജനറലാണ് സർക്കുലർ ഇറക്കിയത്.
അഭിഭാഷകരും മാധ്യമപ്രവർത്തകരും ഹർജിക്കാരും ഈ മേഖലയിൽ റീലുകളുണ്ടാക്കാനും ഫോട്ടോയെടുക്കാനും വിഡിയോ റെക്കോഡ് ചെയ്യാനും കാമറയും മൊബൈൽ ഫോണും ട്രൈപ്പോഡും സെൽഫി സ്റ്റിക്കുകളും ഉപയോഗിക്കുന്നത് വിലക്കി.
മാധ്യമങ്ങളുടെ അഭിമുഖങ്ങളും ലൈവ് ബ്രോഡ്കാസ്റ്റും അതിനായി നിജപ്പെടുത്തിയ സ്ഥലത്ത് മാത്രമേ അനുവദിക്കുകയുള്ളൂ.
അഭിഭാഷകരും ഇൻഫ്ലുവൻസർമാരും കോടതി പരിസരം ഇത്തരം കാര്യങ്ങൾക്ക് ഉപയോഗിക്കുന്നതിനെതിരെ സുപ്രീംകോടതി അഡ്വക്കറ്റ് റെക്കോഡ് അസോസിയേഷൻ ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു.
അതിനുപുറമെ, വിഡിയോഗ്രാഫിയിലും റീൽ നിർമാണത്തിലും ഏർപ്പെടുന്ന അഭിഭാഷകർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രമേയം പാസാക്കുകയും ചെയ്തിരുന്നു.