ഓണപ്പരീക്ഷയില്‍ മിനിമം മാര്‍ക്ക് നേടാത്തവര്‍ക്ക് പഠനപിന്തുണ: മാര്‍ഗനിര്‍ദേശം പുറത്തിറങ്ങി

 
 school going students

തിരുവനന്തപുരം:ഓണപ്പരീക്ഷയില്‍ 30% മിനിമം മാര്‍ക്ക് നേടാത്ത വിദ്യാര്‍ത്ഥികള്‍ക്കായി പഠനപിന്തുണ പരിപാടി നടപ്പാക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. 5 മുതല്‍ 9 വരെ ക്ലാസുകളില്‍ മിനിമം മാര്‍ക്ക് നേടാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ആയാണ് ഈ പഠനപിന്തുണ പരുപാടി.

ഓണാവധിക്ക് ശേഷം 9-ന് പരീക്ഷാഫലം പ്രസിദ്ധീകരിക്കും. തുടര്‍ന്നുള്ള രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ സ്‌കൂളുകളില്‍ ഫല വിശകലനം നടത്തി പഠനപിന്തുണ പരിപാടി ആസൂത്രണം ചെയ്യണം. മിനിമം മാര്‍ക്ക് നേടാത്ത വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളുടെ യോഗം 12-ന് സ്‌കൂളുകളില്‍ വിളിക്കണം. തുടര്‍ന്ന് 26 വരെയാണ് പഠനപിന്തുണ പരിപാടി നടത്തേണ്ടത്. അധ്യാപകര്‍ തന്നെ ഫലപ്രാപ്തി വിലയിരുത്തണം.

പരിപാടിയുടെ പുരോഗതി ഉറപ്പാക്കാന്‍ ഉന്നത ഉദ്യോഗസ്ഥരെ മേല്‍നോട്ടത്തിനായി നിയോഗിച്ചിട്ടുണ്ട്. ജില്ലാതല അവലോകന റിപ്പോര്‍ട്ട് ഡിഡിഇമാര്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കു സമര്‍പ്പിക്കണം.

Tags

Share this story

From Around the Web