സെന്റ റീത്താസ് പബ്ലിക് സ്‌കൂള്‍ വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന അപക്വം: കെസിബിസി ജാഗ്രത കമ്മീഷന്‍

കൊച്ചി: പള്ളുരുത്തി സെന്റ റീത്താസ് പബ്ലിക് സ്‌കൂള്‍ വിഷയത്തില്‍ സാമുഹിക മാധ്യമത്തില്‍ വന്ന വിദ്യാഭ്യാസ മന്ത്രിയുടേതായ പ്രസ്താവന അപക്വവും അജ്ഞത നിറഞ്ഞതുമാണെന്നു, കെസിബിസി ജാഗ്രത കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. മൈ ക്കിള്‍ പുളിക്കല്‍ പറഞ്ഞു. സമൂഹത്തെ ഒന്നിപ്പിച്ചു നിര്‍ത്തേണ്ട ജനപ്രതിനിധി വിഭാഗീയതയുടെ വക്താവാകരുത്.
ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കു നേരേ ചില കോണുകളില്‍നിന്ന് നിരന്തരം ഉണ്ടാകുന്ന പ്രശ്നങ്ങളെ അന്വേഷിക്കുന്നതിന് പകരം, വേട്ടക്കാരെ സഹായിക്കുന്ന ഇത്തരം രാഷ്ട്രീയ നിലപാട് ഒരു ജനാധിപത്യരാജ്യത്തില്‍ അഭികാമ്യമല്ല.
മന്ത്രിയുടെതായിവന്ന കുറിപ്പിലുള്ളത് തെറ്റായ വ്യാഖ്യാനങ്ങളാണ്. കോടതിയുടെ പ രിഗണനയില്‍ ഉള്ള വിഷയത്തിലെ മന്ത്രിയുടെ പ്രതികരണം നിയമവിരുദ്ധമാണെ ന്നും ഫാ. പുളിക്കല്‍ അഭിപ്രായപ്പെട്ടു.