വിദ്യാഭ്യാസം എന്നതിനർത്ഥം ഹൃദയം കേൾക്കാൻ ആളുകളെ രൂപപ്പെടുത്തുക എന്നതാണ്: പാപ്പാ

 
Leo papa

മതപരമായ മാനം, വാസ്തവത്തിൽ, മനുഷ്യാനുഭവത്തിന്റെ ഒരു ഘടനാപരമായ ഘടകമാണെന്നും, അതിനാൽ  കുട്ടികളുടെയും കൗമാരക്കാരുടെയും ചെറുപ്പക്കാരുടെയും വളർച്ചയ്ക്ക് സ്‌കൂളുകളിലെ, മതപരമായ രൂപീകരണം ഏറെ ആവശ്യമാണെന്നും  എടുത്തു പറഞ്ഞുകൊണ്ട്, ഇറ്റലിയിലെ സ്കൂളുകളിൽ മതാധ്യാപനം നടത്തുന്നവർക്ക്, ഏപ്രിൽ മാസം ഇരുപത്തിയഞ്ചാം തീയതി, ലിയോ പതിനാലാമൻ പാപ്പാ കൂടിക്കാഴ്ച്ച അനുവദിക്കുകയും, സന്ദേശം നൽകുകയും ചെയ്തു. ദൈവത്തിന്റെ സൃഷ്ടിയുടെ ഒരു കണിക മാത്രമാണ് മനുഷ്യനെന്നും,  ഓരോ വ്യക്തിയിലും അന്തർലീനമായ അനന്തമായതിനോടുള്ള ദാഹമാണ്,   സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനും, സമൂഹത്തെ പുതുക്കുന്നതിനും, വൈരുദ്ധ്യങ്ങളെ ലളിതവത്ക്കരിക്കുന്നതിനുമുള്ള മാർഗമെന്നുമുള്ള വിശുദ്ധ അഗസ്റ്റിന്റെ വാക്കുകളും പാപ്പാ എടുത്തുപറഞ്ഞു.

പുതിയ തലമുറയോടുള്ള സഭയുടെ കരുതലിന്റെ പ്രകടനമാണ് മതാധ്യാപകരുടെ സേവനമെന്നും, ഇത് കുട്ടികൾക്കും ചെറുപ്പക്കാർക്കും ആന്തരിക സംഭാഷണം ഊട്ടിയുറപ്പിക്കുവാൻ ഏറെ സഹായകരമാണെന്നും പാപ്പാ ചൂണ്ടിക്കാട്ടി. അതുപോലെ തന്നെ കത്തോലിക്കാ മതത്തിന്റെ അധ്യാപനം,  സാംസ്കാരിക മൂല്യമുള്ള ഒരു വിഷയമാണെന്നും, ഇറ്റലിയുടെയും യൂറോപ്പിന്റെയും ലോകമെമ്പാടുമുള്ള പല രാജ്യങ്ങളുടെയും, ചരിത്രപരവും സാമൂഹികവുമായ ചലനാത്മകത മനസ്സിലാക്കുന്നതിനും, ഈ രാജ്യങ്ങളുടെ മുഖം പരുവപ്പെടുത്തിയ ക്രിസ്തീയ ചിന്തകളെയും, ചാതുര്യം, കല എന്നിവയെയും ആഴത്തിൽ ഉൾക്കൊള്ളുവാനും സഹായകരമാണെന്നും പാപ്പാ പറഞ്ഞു.

മതേതരത്വം മതപരമായ വസ്തുതയെ ഒഴിവാക്കുന്നതല്ല എന്നും, മറിച്ച് വിദ്യാഭ്യാസ സംസ്കാരത്തിന്റെ വിശാലമായ മനോഭാവത്തിന്റെ ഭാഗമായി  മഹത്തായ ഒരു നിധിയാണ് മതപഠനമെന്നും പാപ്പാ എടുത്തു പറഞ്ഞു.

"ഹൃദയം ഹൃദയത്തോട് സംസാരിക്കുന്നു" എന്ന ദേശീയ സമ്മേളനത്തിന്റെ പ്രമേയവും ഏറെ അർത്ഥവത്താണെന്നു പാപ്പാ പറഞ്ഞു.

 അധ്യാപനത്തിലൂടെ, കുട്ടികളിൽ പ്രതിധ്വനിക്കുന്ന ശബ്ദം തിരിച്ചറിയുവാൻ അവരെ സഹായിക്കുന്നുവെന്നു പാപ്പാ ചൂണ്ടിക്കാട്ടി. അത് കേൾക്കാനോ,  വീണ്ടും കണ്ടെത്താനോ പഠിപ്പിക്കുന്നത് പുതിയ തലമുറയ്ക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനങ്ങളിലൊന്നാണെന്നും പാപ്പാ കൂട്ടിച്ചേർത്തു.  മനുഷ്യന് സത്യവും, ആധികാരിക അർത്ഥങ്ങളും ഇല്ലാതെ ജീവിക്കാൻ കഴിയില്ലയെന്നും, അത് നിഷേധിക്കുന്നത്, കേവലം മുഖം മൂടി മാത്രമാണെന്നും പാപ്പാ പറഞ്ഞു.

ഇന്ന് നിരവധി വെല്ലുവിളികളെ അഭിമുഖീകരിക്കുന്ന ഒരു ഇടമാണ് വിദ്യാഭ്യാസരംഗമെന്നും, അതിനാൽ സഭ അധ്യാപകരെ,  സേവനത്തിന്റെയും,  പ്രത്യാശയുടെയും, പ്രവർത്തകർ ആയിട്ടാണ് അയക്കുന്നതെന്നും പാപ്പാ സന്ദേശത്തിൽ പറഞ്ഞു. ഈ ഒരു സേവനത്തിൽ, സ്ഥിരോത്സാഹത്തോടെ മുൻപോട്ടു പോകുവാനും പാപ്പാ ഏവരേയും ക്ഷണിച്ചു.

Tags

Share this story

From Around the Web