എഡിന്‍ബറോ സെന്റ് മേരീസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ എട്ടുനോമ്പ് പെരുന്നാള്‍ സെപ്റ്റംബര്‍ 12, 13 തീയതികളില്‍

എഡിന്‍ബറോ: വിശുദ്ധ ദൈവമാതാവിന്റെ മധ്യസ്ഥതയില്‍ പരിപാവനമായ എഡിന്‍ബറോ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ വര്‍ഷം തോറും നടത്തിവരുന്ന വി. ദൈവമാതാവിന്റെ ജനനപെരുന്നാളും എട്ടുനോമ്പാചരണവും 2025 സെപ്റ്റംബര്‍ 12, 13 (വെള്ളി, ശനി) തീയതികളില്‍ നടത്തപ്പെടുന്നു.
സെപ്റ്റംബര്‍ മാസം 13 ശനി രാവിലെ 9.30 ന് ഇടവക വികാരി റവ. ഫാ എല്‍ദോസ് തോട്ടപ്പള്ളിലിന്റെ മുഖ്യകാര്‍മ്മികത്വത്തിലും റവ. ഫാ ജോര്‍ജ്ജ് പാറക്കാട്ടില്‍, റവ ഫാ എല്‍ദോസ് തോട്ടപ്പള്ളിലിന്റെ മുഖ്യകാര്‍മ്മികത്വത്തിലും, റവ. ഫാ ജോര്‍ജ്ജ് പറക്കാട്ടില്‍, റവ. ഫാ ഏലിയാസ് വര്‍ഗീസ് എഡിന്‍ബറോ എന്നിവരുടെ സഹകാര്‍മ്മികത്വത്തിലും വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന നടത്തപ്പെടുന്നു.സെപ്റ്റംബര്‍ 12 വെള്ളി വൈകുന്നേരും 6 മണിക്ക് കൊടി ഉയര്‍ത്തല്‍, 7 മണിക്ക് സന്ധ്യാ നമസ്‌കാരം തുടര്‍ന്ന് വചനശുശ്രൂഷയും ഉണ്ടായിരിക്കും.
സെപ്റ്റംബര്‍ 13 ശനി രാവിലെ 8.45 ന് പ്രഭാത നമസ്‌കാരം 9.30 ന് വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന വി ദൈവമാതാവിന്റെ നാമത്തിലുള്ള പ്രത്യേക മദ്ധ്യസ്ഥ പ്രാര്‍ത്ഥന, 11.30 ന് കൊടി, മുത്തുക്കുടകളുടേയും പൊന്‍-വെള്ളി കുരിശുകളുടേയും, വാദ്യമേളങ്ങളുടെയും അകമ്പടിയോടെ പള്ളിക്കു ചുറ്റും പരിശുദ്ധ ദൈവമാതാവിന്റെ പ്രാര്‍ത്ഥനാ ഗീതങ്ങള്‍ ആലപിച്ചുകൊണ്ട് ഭക്തിനിര്‍ഭരമായ പ്രദക്ഷിണം നടത്തപ്പെടുന്നു. തുടര്‍ന്ന് വി. ദൈവമാതാവിന്റെ ജനനപെരുന്നാള്‍ ദിവസത്തെ പ്രധാന വഴിപാടായ പാച്ചോര്‍ നേര്‍ച്ച വിളമ്പുന്നു. 12 മണിക്ക് ലേലം, 12.30 ന് സ്നേഹവിരുന്ന്, അവസാനം 2 മണിക്ക് കൊടിയിറക്കത്തോടെ പെരുന്നാള്‍ സമാപിക്കുന്നു.
എട്ടുനോമ്പ് ആചരണത്തിന്റെ ആരംഭസ്ഥാനവും, ആഗോള മരീയന്‍ തീര്‍ത്ഥാടന കേന്ദ്രവുമായ മണര്‍കാട് സെന്റ് മേരീസ് യാക്കോബായ സുറയാനി കത്തീഡ്രലില്‍ നിന്ന് കൊണ്ട് വന്ന് 2016 ല്‍ എഡിന്‍ബറോ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ സ്ഥാപിച്ച വി ദൈവമാതാവിന്റെ ഉണ്ണിയേശുവിന്റെയും ഛായാചിത്രം പെരുന്നാള്‍ ദിവസം പൊതു ദര്‍ശനത്തിനായി വയ്ക്കുന്നു.
വിശ്വാസികള്‍ സെപ്റ്റംബര്‍ മാസം 1 മുതല്‍ 8 വരെ ഉപവാസത്തോടും പ്രാര്‍ത്ഥനയോടും കൂടെ നോമ്പാചരണത്തില്‍ ഭക്ത്യാദരപൂര്‍വം പങ്കെുടത്ത് വി ദൈവമാതാവിന്റെ മദ്ധ്യസ്ഥതയില്‍ അഭയപ്പെട്ട് പെരുന്നാളില്‍ അനുഗ്രഹം പ്രാപിപ്പാന്‍ കര്‍ത്തൃനാമത്തില്‍ ക്ഷണിച്ചുകൊള്ളുന്നു.
പള്ളിയുടെ വിലാസം:
THE HOLY CROSS CHURCH
36, QUALITY STREET
DAVIDSON'S MAINS
EDINBURGH, SCOTLAND, UK
EH4 5BS