എടവനക്കാട് പത്ത് വയസുകാരനെ ആക്രമിച്ച കേസ്; ഒളിവിലായിരുന്ന രണ്ടാനച്ഛന്‍ കീഴടങ്ങി

 
EDAVANAKKADU

കൊച്ചി: എടവനക്കാട് 10 വയസ്സുകാരനെ ആക്രമിച്ച കേസില്‍ രണ്ടാനച്ഛന്‍ കീഴടങ്ങി. കൊല്ലം മൂവാറ്റുപുഴ സ്വദേശി മുഹമ്മദ് നസീമാണ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.
കൂടുതല്‍ കണ്ടെത്തുക

എടത്തല പൊലീസ് നസീമിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഹൈക്കോടതി പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെയാണ് നടപടി. പ്രതി മുഹമ്മദ് നസീം സ്വകാര്യ സ്‌കൂളിലെ പ്രധാനാധ്യാപകന്‍ ആയിരുന്നു.

ഭാര്യയുടെ പരാതിയിലാണ് നസീമിനെതിരെ പൊലീസ് കേസെടുത്തത്. ഇതിനുപിന്നാലെ പ്രതി ഒളിവില്‍ പോകുകയായിരുന്നു. പ്രതിയെ ഇന്ന് റിമാന്‍ഡ് ചെയ്യും.

ക്ലാസില്‍ അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയപ്പോളാണ് നസീം ദേഹോപദ്രവം ഏല്‍പ്പിക്കുന്ന വിവരം പുറത്തുവന്നത്. വീട്ടില്‍ നിന്ന് ഇറങ്ങിപോകണമെന്ന് പറഞ്ഞ് പല തവണ ക്രൂരമായി ഉപദ്രവിച്ചിട്ടുണ്ടെന്നായിരുന്നു കുട്ടിയുടെ വെളിപ്പെടുത്തല്‍.

Tags

Share this story

From Around the Web