മുഖ്യമന്ത്രിയുടെ മകൻ വിവേക് കിരണിന് ഇ ഡി സമൻസ് അയച്ചത് ലാവലിൻ കേസിലെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. 2020ൽ ഇ സി ഐ ആർ രജിസ്റ്റർ ചെയ്ത കേസിലാണ് സമൻസ് അയച്ചത്

 
Ed

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൻ വിവേക് കിരണിന് ഇ ഡി സമൻസ് അയച്ചത് ലാവലിൻ കേസിലെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. 2020ൽ ഇ സി ഐ ആർ രജിസ്റ്റർ ചെയ്ത കേസിലാണ് സമൻസ് അയച്ചത്.

വിവേക് വിദേശത്ത് ആയിരുന്നതിനാൽ സമൻസ് മടങ്ങിയെന്നും കേസ് സുപ്രീംകോടതി പരിഗണനയിൽ ആയതിനാൽ തുടർനടപടികൾ എടുത്തില്ല എന്നുമാണ് ഇഡി വൃത്തങ്ങൾ നൽകുന്ന വിശദീകരണം.

വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് തട്ടിപ്പ് പദ്ധതിക്കേസിലാണ് വിവേക് കിരണിന് ഇഡി സമൻസ് അയച്ചതെന്നായിരുന്നു നേരത്തെ പുറത്ത് വന്ന വിവരം.

ഇതിലാണ് ഇപ്പോള്‍ വിശദീകരണവുമായി ഇ ഡി തന്നെ രംഗത്തെത്തിയത്. 2020ൽ ഇ സി ഐ ആർ രജിസ്റ്റർ ചെയ്ത കേസിലാണ് ചിലരെ ചോദ്യം ചെയ്തിരുന്നു.

 മുഖ്യമന്ത്രിയുടെ മകനെതിരായ ചില മൊഴികളും ഇഡിക്ക് ലഭിച്ചിരുന്നു.

 മുഖ്യമന്ത്രിയുടെ മകന്‍റെ വിദേശ വിദ്യാഭ്യാസത്തിനായി പണം നല്‍കിയത് ലാവലിൻ മുന്‍ ഡയറക്ടറായിരുന്ന ദിലീപ് രാഹുലനാണെന്ന സുപ്രധാന മൊഴി ഇഡിക്ക് ലഭിച്ചിരുന്നു.

ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് സമന്‍സ് അയച്ചത്. എന്നാല്‍ അന്നേരം വിവേക് കിരണ്‍ യുകെയിലായിരുന്നു.

അതുകൊണ്ടാണ് സമന്‍സ് മടങ്ങിയതെന്നും ഇഡി വൃത്തങ്ങള്‍ പറയുന്നു.

Tags

Share this story

From Around the Web