വീണയുടെ ലോക്കർ തുറന്ന് ഇ.ഡി; പരിശോധന തിരുവനന്തപുരം എച്ച്ഡിഎഫ്സി ബാങ്കിൽ

 
veena

തിരുവനന്തപുരം: സിഎംആർഎൽ എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ പിണറായി വിജയന്റെ മകൾ വീണ ടിയുടെ ബാങ്ക് ലോക്കർ ഇ.ഡി പരിശോധിക്കുന്നു. തിരുവനന്തപുരം എച്ച്ഡിഎഫ്സി ബാങ്കിലെ ലോക്കർ ആണ് പരിശോധിക്കുന്നത്. ശക്തമായ സുരക്ഷ ബാങ്കിൽ ഏർപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം വീണയെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. കൊച്ചി ഇ.ഡി ഓഫീസിൽ ഹാജരായ വീണയെ എട്ട് മണിക്കൂറോളമാണ് ഇ.ഡി ചോദ്യം ചെയ്തത്. എസ്എഫ്ഐഒ കണ്ടെത്തലുകളും ഇ.ഡി ശേഖരിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് വീണയെ ചോദ്യം ചെയ്തത്. വീണയ്ക്ക് വീണ്ടും സമൻസ് നൽകിയിരുന്നില്ല. ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിക്കുകയായിരുന്നു. ഇനി ചോദ്യം ചെയ്യൽ എസ്എഫ്ഐഒ രേഖകൾ കിട്ടിയതിനു ശേഷമാകും.

Tags

Share this story

From Around the Web