പിണറായിയുടെ വീട്ടില് ഇഡി; സമന്സ് നല്കി,നോട്ടീസ് നല്കാനാണ് ഇഡി എത്തിയത്
കണ്ണൂര്: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില് ഇഡി . നോട്ടീസ് നല്കാനാണ് ഇഡി എത്തിയത്. ആളില്ലാത്തതിനാല് നോട്ടീസ് കൈപ്പറ്റിയില്ല. നോട്ടീസ് വീട്ടില് പതിച്ച് ഇഡി മടങ്ങുകയായിരുന്നു.ഒക്ടോബര് 23ന് രാവിലെ 11 മണിക്ക് ഹാജരാകണമെന്നാണ് നോട്ടീസിലുള്ളത്. ആധാര് കാര്ഡ്, പാസ്പോര്ട്ട്, ബാങ്ക് ബാലന്സ് വിവരങ്ങള്, സ്ഥാവര ജംഗമ വസ്തുക്കളുടെ വിശദാംശങ്ങള്, ആദായ നികുതി അടച്ചതിന്റെ രേഖകള്, പിണറായിയോ കുടുംബാംഗങ്ങളോ ഇന്ത്യയിലോ വിദേശത്തോ നടത്തിയ നിക്ഷേപങ്ങള്, സിഎംആര്എല് കമ്പനിയില് നിന്നും പണം കൈപ്പറ്റിയതിന്റെ വിശദാംശങ്ങള് എന്നിവ ചോദ്യം ചെയ്യാന് ഹാജരാകുമ്പോള് ഹാജരാക്കാന് നിര്ദേശം.
അതിനിടെ സിഎംആര്എല് കേസിലെ പിണറായി വിജയന്റെ ഹരജി അനുഭാവപൂര്വം പരിഗണിക്കാമെന്ന് ഇന്നലെ സുപ്രിംകോടതി അറിയിച്ചിരുന്നു. അവധിക്കാല ബെഞ്ച് പരിഗണിക്കാനാവുമോയെന്ന് നോക്കാമെന്നും ഇല്ലെങ്കില് 26ന് പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. അറസ്റ്റിന് സാധ്യതയുണ്ടെന്ന് പിണറായി കോടതിയെ അറിയിച്ചു. സിദ്ദാര്ഥ് ലൂത്രയാണ് പിണറായിക്ക് വേണ്ടി കോടതിയില് ഹാജരായത്. മുഹമ്മദ് റിയാസും വീണയും സുപ്രിംകോടതിയില് ഹരജി നല്കിയിട്ടുണ്ട്.
ഹൈക്കോടതി ഉത്തരവിനെതിരെയാണ് പിണറായി ഹരജി നല്കിയത്. മുഹമ്മദ് റിയാസും ടി.വീണയും ഹരജി നല്കിയിട്ടുണ്ട്. കേസില് എഫ്ഐആര് രജിസ്റ്റര് ചെയ്ത് അന്വേഷണം നടത്തണമെന്ന സിംഗിള് ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് ശരിവെച്ചിരുന്നു. സിംഗിള് ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യം ഡിവിഷന് ബെഞ്ച് പരിഗണിച്ചില്ല. സിംഗിള് ബെഞ്ച് വിധിയില് തന്റെ ഭാഗം കേട്ടില്ലെന്നും ഏകപക്ഷീയമായാണ് ഉത്തരവിട്ടതെന്നും ചൂണ്ടിക്കാട്ടി പിണറായി സമര്പ്പിച്ച ഹരജി കോടതി ഒറ്റവരിയിലാണ് തള്ളിയത്. തന്റെ വാദം കൂടി കേള്ക്കണമെന്ന പിണറായി വിജയന്റെ ആവശ്യം ഡിവിഷന് ബെഞ്ച് അംഗീകരിക്കാന് തയ്യാറായില്ല.ഇതിനെതിരെയാണ് പിണറായി സുപ്രിംകോടതിയെ സമീപിച്ചത്.