ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 10 സിപിഎം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി; ആക്രമണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് പ്രോസിക്യൂഷന്‍. ആക്രമണ ദൃശ്യങ്ങള്‍ കോടതി പരിശോധിച്ചു

 
polie

തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടില്‍ പരിശോധനയ്‌ക്കെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ കോടതി വിധി ഇന്നുണ്ടായേക്കും.

സിപിഎം പാളയം ലോക്കല്‍ സെക്രട്ടറി ഐപി ബിനു ഉള്‍പ്പെടെ 10 പ്രതികളുടെ ജാമ്യാപേക്ഷയാണ് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിക്കുന്നത്.

ആക്രമണ ദൃശ്യങ്ങള്‍ കോടതി പരിശോധിച്ചു.

പ്രോസിക്യൂഷന്റെ ആവശ്യപ്രകാരമാണ് കോടതി ദൃശ്യങ്ങള്‍ കണ്ടത്.

ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിനെ പ്രതികള്‍ എതിര്‍ത്തിരുന്നു. വിചാരണ വേളയിലാണ് തെളിവുകള്‍ പരിശോധിക്കുന്നതെന്നും, കേസ് അന്വേഷണ ഘട്ടത്തിലാണെന്നും പ്രതികളുടെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി.

 ഈ എതിര്‍പ്പ് തള്ളിയാണ് കോടതി ഇഡി ഉദ്യോഗസ്ഥരെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ചത്.

കേസില്‍ 25 സിപിഎം പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. ഇതില്‍ 10 പ്രതികളുടെ ജാമ്യാപേക്ഷയാണ് കോടതി പരിഗണിക്കുന്നത്.

 പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കേസില്‍ കക്ഷി ചേര്‍ന്നിരുന്നു. ആക്രമണം നിസ്സാരമായി കാണാനാകില്ലെന്നും, ബംഗാള്‍ മോഡലില്‍ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച് ഭീഷണിപ്പെടുത്തി അന്വേഷണം അട്ടിമറിക്കാനാണ് പ്രതികള്‍ ശ്രമിച്ചതെന്നാണ് ഇഡി വാദിച്ചത്.

Tags

Share this story

From Around the Web