'സഭ നേതൃത്വത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ, ജനങ്ങള്‍ ഏറ്റെടുക്കുമ്പോഴേ എക്യൂമെനിസം പൂര്‍ണ്ണമാകു'; ബിഷപ്പ് റൈറ്റ് റവ. ഡോ. മലയില്‍ സാബു കോശി ചെറിയാന്‍

 
BISHOP RIGHT


കോട്ടയം:കോട്ടയം ജെറുസലേം മാര്‍ത്തോമാ ചര്‍ച്ചിന്റെ ശതോത്തര രജത ജൂബിലിയോട് അനുബന്ധിച്ചു നടത്തപ്പെട്ട എക്യുമെനിക്കല്‍ സമ്മേളനം, 'ഒരുമ'
ജെറുസലേം മാര്‍ത്തോമാ ചര്‍ച്ച് ഹാളില്‍ നടത്തി. 

മദ്ധ്യകേരള മഹായിടവക അധ്യക്ഷനും, നിലയ്ക്കല്‍  എക്യുമെനിക്കല്‍ ട്രസ്റ്റ് സെക്രട്ടറിയുമായ റൈറ്റ് റവ. ഡോ. മലയില്‍ സാബു കോശി ചെറിയാന്‍ മുഖ്യ സന്ദേശം നല്‍കി.

 'സഭ നേതൃത്വത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ, ജനങ്ങള്‍ ഏറ്റെടുക്കുമ്പോള്‍ മാത്രമേ എക്യൂമെനിസം പൂര്‍ണമാകു' എന്നും, ' വ്യത്യസ്തതകളുടെ മധ്യത്തില്‍  ഉപരിപ്ലവമായ ഒരുമയല്ല, സ്‌നേഹത്തില്‍ വേരുന്നിയ ആഴത്തിലുള്ള ഒരുമയാണ് കാലഘട്ടത്തിന്റെ ആവശ്യം' എന്നും ബിഷപ്പ് അഭിപ്രായപെട്ടു.

മാര്‍ത്തോമാ കോട്ടയം-കൊച്ചി ഭദ്രാസന എപ്പിസ്‌കോപ്പ റൈറ്റ്. റവ. തോമസ് മാര്‍ തിമോത്തിയോസ് അധ്യക്ഷത വഹിച്ചു. ക്‌നാനായ അതിഭദ്രാസന മെത്രാപൊലീത്ത ആര്‍ച്ച് ബിഷപ്പ് കുരിയാക്കോസ് മാര്‍ സേവേറിയോസ് ആശംസകള്‍ അറിയിച്ചു. സഹോദര സഭകളില്‍ നിന്നും പട്ടക്കാരും ജനങ്ങളും പങ്കെടുത്തു.

Tags

Share this story

From Around the Web