ഐക്യത്തിന്റെ സന്ദേശവുമായി എക്യുമെനിക്കല്‍ നോമ്പുകാല ധ്യാനം

 
Nombu

സെക്കന്ദരാബാദ് (തെലങ്കാന): ക്രൈസ്തവ സഭകളുടെ ഐക്യം വിളംബരം ചെയ്തുകൊണ്ട് മെഡ്ചലിലെ ഗുഡ് ഷെപ്പേര്‍ഡ് ദേവാലയത്തില്‍ എക്യുമെനിക്കല്‍ നോമ്പുകാല ധ്യാനം നടത്തി. 

സിസിബിഐ കമ്മീഷന്‍ ഫോര്‍ എക്യുമെനിസം, തെലുങ്ക് കാത്തലിക് ബിഷപ്‌സ് കൗണ്‍സിലിന്റെ (ടിസിബിസി) കമ്മീഷന്‍ ഫോര്‍ എക്യുമെനിസം, ഹൈദരാബാദ് അതിരൂപത, ഫെഡറേഷന്‍ ഓഫ് തെലുങ്ക് ചര്‍ച്ചസ് (എഫ്ടിസി), ഗുഡ് ഷെപ്പേര്‍ഡ് ചര്‍ച്ച് ഓഫ് ഇന്ത്യ  എന്നിവര്‍ സംയുക്തമായിട്ടാണ് ധ്യാനം സംഘടിപ്പിച്ചത്.

ഫെഡറേഷന്‍ ഓഫ് തെലുങ്ക് ചര്‍ച്ചസ് ചെയര്‍മാന്‍ ബിഷപ് ആന്റണി ദാസ്, ഗുഡ് ഷെപ്പേര്‍ഡ് ചര്‍ച്ച് ഓഫ് ഇന്ത്യയുടെ സെന്‍ട്രല്‍ രൂപതയിലെ ബിഷപ് ജോഷ് ലോറന്‍സ് ഡിസൂസ തുടങ്ങിയവര്‍ ക്ലാസുകള്‍ നയിച്ചു.

ഇംഗ്ലീഷിലും തെലുങ്കിലും നടന്ന ശുശ്രൂഷകളില്‍ മെത്രാന്മാര്‍, വൈദികര്‍, പാസ്റ്റര്‍മാര്‍, സന്യാസിനികള്‍, വിശ്വാസികള്‍ എന്നിവര്‍ പങ്കുചേര്‍ന്നു.

Tags

Share this story

From Around the Web