ന്യൂജഴ്‌സിയില്‍ എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ ക്രിസ്മസ് - പുതുവത്സരാഘോഷം 17ന്
ന്യൂജഴ്‌സി: ന്യൂജഴ്‌സിയിലെ വിവിധ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്മസ്- പുതുവത്സര ആഘോഷം ജനുവരി 17ന് മിഡ്ലാന്‍ഡ് പാര്‍ക്ക് സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ ഓഡിറ്റോറിയത്തില്‍ വച്ച് നടക്കു.
ന്യൂജഴ്‌സിയിലും പരിസരപ്രദേശങ്ങളിലും ഉള്ള വിവിധ കത്തോലിക്കാ, മാര്‍ത്തോമ്മാ, യാക്കോബായ, ഓര്‍ത്തഡോക്‌സ്, സിഎസ്‌ഐ, ഇവന്‍ജലിക്കല്‍ സഭകളുടെ നേതൃത്വത്തിലാണ് ഈ വര്‍ഷത്തെ പ്രോഗ്രാം ഒരുങ്ങുന്നത്.
റവ. സിസ്റ്റര്‍.ഡോ. ജോസ്ലിന്‍ ഇടത്തില്‍ എംഡിമുഖ്യ അതിഥിയായി ക്രിസ്മസ് സന്ദേശം നല്‍കും. പരിപാടിയുടെ വിജയത്തിനായി പ്രസിഡന്റ് റവ. ഡോ. സണ്ണി മാത്യു, റവ. ഫാ. ജേക്കബ് ഡേവിഡ്, സെക്രട്ടറി മിനി ചെറിയാന്‍, ട്രഷറര്‍ ജോമി വര്‍ഗീസ്, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ജോര്‍ജ് തോമസ്, വൈസ് പ്രസിഡന്റ് നോബി ബൈജു, തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: മിനി ചെറിയാന്‍ : 732--579-7558, ജോര്‍ജ് തോമസ്: 201-214-6000