ബിലീവേഴ്‌സ് ആശുപത്രിയിൽ ഇസിജി ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു

 
Belivers

തിരുവല്ല : ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി എമർജൻസി വിഭാഗം കാർഡിയോളജി വിഭാഗത്തിന്റെ സഹകരണത്തോടെ ഇസിജി ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു.

BeAPT(Believers ED Initative for Advancements in Professional Training) എന്ന പേരിൽ നടത്തുന്ന പരിപാടിയുടെ ഭാഗമായി ഇസിജി കൃത്യമായി വിലയിരുത്തുന്നതിലൂടെ രോഗികളുടെ ഹൃദ്രോഗാവസ്ഥകൾ കൃത്യമായി മനസ്സിലാക്കി ജീവൻ രക്ഷിക്കുന്നതിനായി ആരോഗ്യ പ്രവർത്തകരെ സജ്ജരാക്കുന്നതിന് വേണ്ടിയാണ് ഈ ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചത്.

ബിലീവേഴ്‌സ് ആശുപത്രി അസോ. ഡയറക്ടർ ഡോ. ജോൺ വല്യത്ത് ഏകദിന പരിപാടി ഉദ്ഘാടനം ചെയ്തു.

എമർജൻസി വിഭാഗം മേധാവി ഡോ. ലൈലു മാത്യൂസ്, കാർഡിയോളജി വിഭാഗം സീനിയർ കൺസൾട്ടന്റുമാരായ ഡോ. ടി. യു സക്കറിയാസ്, ഡോ. രവി ചെറിയാൻ, എമർജൻസി വിഭാഗം സീനിയർ കൺസൾട്ടന്റുമാരായ ഡോ. ഷമ്മി ഡി ലാംബെർട്ട്, ഡോ. ജോബിൻ ജെയിംസ് എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.


പ്രശസ്തരും പ്രഗത്ഭരുമായ കാർഡിയോളജി, എമർജൻസി വിഭാഗം ഡോക്ടർമാർ വിവിധ സെഷനുകൾ കൈകാര്യം ചെയ്തു.

പരിശീലന പരിപാടിയിൽ 75 പേർ പങ്കെടുത്തു.

ക്യാപ്ഷൻ: 

ബിലീവേഴ്സ് ആശുപത്രിയിൽ നടന്ന ഇ സി ജി ഏകദിന പരിശീലന പരിപാടി അസോ. ഡയറക്ടർ ഡോ ജോൺ വല്യത്ത് ഉദ്ഘാടനം ചെയ്യുന്നു

Tags

Share this story

From Around the Web