ചരിത്രത്തിലെ മാരകമായ എബോള വ്യാപനം, അടുത്ത ആറുമാസത്തിനുള്ളില്‍ ഏറ്റവും ഉയര്‍ന്നഘട്ടം-ലോകാരോഗ്യസംഘടന

 
ebola


ചരിത്രത്തിലെ ഏറ്റവും മാരകമായ എബോള വ്യാപനത്തെ മറികടക്കാനുള്ള പാതയിലാണ് ഡി.ആര്‍.കോംഗോ എന്ന് ലോകാരോഗ്യസംഘടന മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസുസ്. 


ഇപ്പോഴത്തെ നിലയില്‍ പോയാല്‍ 2014 -2016 കാലഘട്ടത്തിലെ പശ്ചിമ ആഫ്രിക്കന്‍ എബോള വ്യാപനത്തെ മറികടക്കുമെന്നും അദ്ദേഹം ബുധനാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

രോഗവ്യാപനം ഇതിനകംതന്നെ വളരെയധികം മുന്നിലാണെന്നും ഇപ്പോഴും പിടിച്ചുകെട്ടാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു. 

രോഗവ്യാപനത്തിന്റെ ഏറ്റവും ഉയര്‍ന്നഘട്ടം അടുത്ത ആറുമാസത്തിനുള്ളില്‍ ഉണ്ടാകുമെന്നാണ് കരുതുന്നതെന്ന് ലോകാരോഗ്യസംഘടനയുടെ ആരോഗ്യ അടിയന്തര അലേര്‍ട്ട് വിഭാഗം ഡയറക്ടര്‍ ഡോ. അബ്ദുറഹ്മാന്‍ മഹ്മൂദ് പറഞ്ഞു. 

രോഗവ്യാപനം ഒമ്പതുമുതല്‍ 12 മാസം വരെ നീണ്ടുനില്‍ക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഡി.ആര്‍.കോംഗോയില്‍ പടരുന്ന എബോളയുടെ ബൂന്‍ഡിബുഗ്യോ വകഭേദത്തെ പിടിച്ചുകെട്ടാനുള്ള രണ്ട് വാക്‌സിനുകള്‍ ആളുകളില്‍ പരീക്ഷിച്ചുവരികയാണെന്നും ടെഡ്രോസ് അഥനോ ഗെബ്രിയേസുസ് പറഞ്ഞു. നിലവിലെ രോഗവ്യാപനത്തില്‍ 2000 പേര്‍ മരിച്ചുവെന്നും 4300പേര്‍ രോഗബാധിതരായെന്നും അദ്ദേഹം പറഞ്ഞു.


ആദ്യകാലത്തെ ചില കേസുകള്‍ മലേറിയ, ടൈഫോയ്ഡ് തുടങ്ങിയ മറ്റ് രോഗങ്ങളാണെന്ന് തെറ്റിദ്ധരിക്കുകയുണ്ടായെന്നും അതാണ് വൈറസ് വ്യാപനം വേഗത്തിലാകാന്‍ കാരണമായതെന്നും ആഫ്രിക്കയിലെ ലോകാരോഗ്യ സംഘടനയുടെ റീജിയണല്‍ ഡയറക്ടര്‍ ഡോ. മൊഹമ്മദ് യാക്കൂബ് ജനാബി പറഞ്ഞിരുന്നു.


ചരിത്രത്തിലെ രണ്ടാമത്തെ വലിയ എബോള വ്യാപനമാണ് നിലവിലുള്ളത്. എബോളയുടെ മുന്‍കാല വ്യാപനങ്ങളില്‍ നിന്നു വ്യത്യസ്തമായി വേഗത്തില്‍ വ്യാപിക്കുന്ന ബൂന്‍ഡിബുഗ്യോ വകഭേദത്തിന് അംഗീകൃത വാക്‌സിനുകളോ ചികിത്സകളോ നിലവിലില്ല.

 പ്രധാനമായും കിഴക്കന്‍ പ്രവിശ്യയായ ഇത്തൂരിയിലാണ് രോഗവ്യാപനം കൂടുതലുള്ളത്. റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ ഏകദേശം 90 ശതമാനവും ഇവിടെ നിന്നാണ്. കിസംഗാനി എന്ന ഉള്‍പ്പെടെ അഞ്ച് മറ്റ് പ്രവിശ്യകളിലും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

20142016 വ്യാപനത്തില്‍ 28,000 കേസുകള്‍ സ്ഥിരീകരിക്കുകയും 11,000 രോഗികള്‍ മരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നിലവിലെ വ്യാപനത്തില്‍ രണ്ടുമാസത്തിനുള്ളില്‍ത്തന്നെ മരണനിരക്ക് ആയിരംകടന്നിരിക്കുകയാണ്. നിലവിലെ വ്യാപനത്തില്‍ 2014-2016 കാലഘട്ടത്തെ അപേക്ഷിച്ച് ഏകദേശം മൂന്നിരട്ടി വേഗത്തില്‍ 2,500 കേസുകള്‍ ഇതിനകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.


നിലവിലെ വ്യാപനത്തിന്റെ ഏറ്റവും മോശംഘട്ടം ഇനിയും വന്നേക്കാമെന്നാണ് അധികൃതര്‍ കരുതുന്നത്. നിരീക്ഷിക്കപ്പെടുന്ന കേസുകള്‍ക്കു പുറത്തുനിന്നാണ് ഭൂരിഭാഗം പുതിയ കേസുകളും വരുന്നത്. 

2014-ല്‍ ആരംഭിച്ച എബോള വ്യാപനം മൂന്നവര്‍ഷത്തോളം നീണ്ടുനിന്ന് 2016-ലാണ് അവസാനിച്ചത്. 2013 ഡിസംബറിലാണ് ആദ്യകേസ് രേഖപ്പെടുത്തിയത്. 

പക്ഷേ 2014 മാര്‍ച്ച് ആകുന്നതുവരെ രോഗവ്യാപനം തിരിച്ചറിഞ്ഞിരുന്നില്ല. 2016 ജൂണില്‍ എബോള വ്യാപനത്തിന് അവസാനമായതായി ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Tags

Share this story

From Around the Web