കോംഗോയില്‍ എബോള വ്യാപനം രൂക്ഷം: ആഗോള ഇടപെടല്‍ തേടി ലെയോ പാപ്പ

 
CONGO


ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ പടര്‍ന്നുപിടിക്കുന്ന എബോള വൈറസ് ബാധ അതിവേഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍, ജീവഹാനി തടയാന്‍ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി രംഗത്തിറങ്ങണമെന്ന് ലെയോ പാപ്പ ആവശ്യപ്പെട്ടു. 

രാജ്യത്ത് എബോള ബാധിതരുടെ എണ്ണം 5,500 കടക്കുകയും മരണസംഖ്യ രണ്ടായിരത്തിലധികം ഉയരുകയും ചെയ്തിട്ടുണ്ട്.

ഡിആര്‍ കോംഗോയുടെ ചരിത്രത്തിലെ ഏറ്റവും മാരകമായ എബോള വ്യാപനമാണിത്. ഇറ്റുരി, നോര്‍ത്ത് കിവു പ്രവിശ്യകളിലാണ് പുതിയ കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

 സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ നടന്ന പ്രാര്‍ഥനയ്ക്കു ശേഷം സംസാരിക്കവെയാണ് മാര്‍പാപ്പ ആഗോളസമൂഹത്തോട് സഹായം അഭ്യര്‍ഥിച്ചത്. 

കൂടാതെ, പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പ്രാദേശിക സമൂഹങ്ങളെയും പങ്കാളികളാക്കണമെന്ന് പാപ്പ ഓര്‍മ്മിപ്പിച്ചു.

രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ലോകാരോഗ്യ സംഘടനയുടെയും മറ്റ് അന്താരാഷ്ട്ര ഏജന്‍സികളുടെയും നേതൃത്വത്തില്‍ വാക്‌സിനുകളും മറ്റ് അടിയന്തര വൈദ്യസഹായങ്ങളും പ്രദേശത്തേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്.

Tags

Share this story

From Around the Web