പ്രത്യാശയുടെയും അതിജീവനത്തിന്റെയും സന്ദേശമാണ് ഈസ്റ്റര്‍ നല്‍കുന്നത്: മാര്‍ തട്ടില്‍
കാക്കനാട്: തളരാത്ത പ്രത്യാശയുടെയും അതിജീവനത്തിന്റെയും സന്ദേശമാണ് ഈസ്റ്റര്‍ ലോകത്തിനു നല്‍കുന്നതെന്ന് സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍.
മാനവചരിത്രത്തെ പ്രകാശത്തിലേക്കും നിത്യജീവ നിലേക്കും നയിച്ച വിപ്ലവകരമായ സംഭവമാണ് മിശിഹായുടെ ഉത്ഥാനം.
ക്രൈസ്തവ വിശ്വാസ ത്തിന്റെ ആണിക്കല്ലും അടിസ്ഥാനവും ഈ ഉത്ഥാനരഹസ്യമാണെന്ന് ഈസ്റ്റര്‍ സന്ദേശത്തില്‍ മാര്‍ തട്ടില്‍ വ്യക്തമാക്കി.
ദുരിതമനുഭവിക്കുന്നവരുടെ വിലാപത്തിലും യുദ്ധമുഖങ്ങളിലെ നിസഹായതയിലും വേട്ടയാടപ്പെടുന്നവരുടെ പലായനത്തിലും പ്രത്യാശയുടെ പ്രകാശമായി മിശിഹാ കൂടെയുണ്ടെന്ന വലിയ സത്യം ശൂന്യമായ കല്ലറ ഉറപ്പുനല്‍കുന്നു.
ഈ കാലഘട്ടം വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന യുദ്ധങ്ങളും അവിടെനിന്നു യരുന്ന നിസഹായരുടെ നിലവിളികളും ഹൃദയഭേദ കമാണ്.
ലോകമെമ്പാടും ക്രൈസ്തവര്‍ക്കു നേരെയുള്ള അസഹിഷ്ണുതയും പീഡനങ്ങളും വര്‍ധിച്ചുവരുന്നു.
അനീതിയുടെയും മരണത്തിന്റെയും കല്ലറകള്‍ക്കുമേല്‍ പ്രത്യാശയുടെ സൂര്യന്‍ ഉദിക്കുക തന്നെ ചെയ്യും; മാര്‍ തട്ടില്‍ ചൂണ്ടിക്കാട്ടി.
കാക്കനാട്: തളരാത്ത പ്രത്യാശയുടെയും അതിജീവനത്തിന്റെയും സന്ദേശമാണ് ഈസ്റ്റര്‍ ലോകത്തിനു നല്‍കുന്നതെന്ന് സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍.
മാനവചരിത്രത്തെ പ്രകാശത്തിലേക്കും നിത്യജീവ നിലേക്കും നയിച്ച വിപ്ലവകരമായ സംഭവമാണ് മിശിഹായുടെ ഉത്ഥാനം.
ക്രൈസ്തവ വിശ്വാസ ത്തിന്റെ ആണിക്കല്ലും അടിസ്ഥാനവും ഈ ഉത്ഥാനരഹസ്യമാണെന്ന് ഈസ്റ്റര്‍ സന്ദേശത്തില്‍ മാര്‍ തട്ടില്‍ വ്യക്തമാക്കി.
ദുരിതമനുഭവിക്കുന്നവരുടെ വിലാപത്തിലും യുദ്ധമുഖങ്ങളിലെ നിസഹായതയിലും വേട്ടയാടപ്പെടുന്നവരുടെ പലായനത്തിലും പ്രത്യാശയുടെ പ്രകാശമായി മിശിഹാ കൂടെയുണ്ടെന്ന വലിയ സത്യം ശൂന്യമായ കല്ലറ ഉറപ്പുനല്‍കുന്നു.
ഈ കാലഘട്ടം വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന യുദ്ധങ്ങളും അവിടെനിന്നു യരുന്ന നിസഹായരുടെ നിലവിളികളും ഹൃദയഭേദ കമാണ്.
ലോകമെമ്പാടും ക്രൈസ്തവര്‍ക്കു നേരെയുള്ള അസഹിഷ്ണുതയും പീഡനങ്ങളും വര്‍ധിച്ചുവരുന്നു. അനീതിയുടെയും മരണത്തിന്റെയും കല്ലറകള്‍ക്കുമേല്‍ പ്രത്യാശയുടെ സൂര്യന്‍ ഉദിക്കുക തന്നെ ചെയ്യും; മാര്‍ തട്ടില്‍ ചൂണ്ടിക്കാട്ടി.