പീച്ചിയില്‍ ഭൂചലനം ആവര്‍ത്തിക്കുന്നു. 20 വീടുകള്‍ക്ക് വിള്ളല്‍. വിശദപഠനം വേണമെന്ന് നാട്ടുകാര്‍

 
PEECHII

തൃശൂര്‍: പീച്ചി മേഖലനയില്‍ ഭൂചലനം ആവര്‍ത്തിക്കുന്നതിനാല്‍ ആശങ്കയിലായി ജനങ്ങള്‍. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായാണ് നേരിയ ഭൂചലനം ആവര്‍ത്തിച്ചത്.

 മേഖലയില്‍ സമഗ്രമായ പഠനം നടത്തണമെന്ന് നാട്ടുകാരുടെ ആവശ്യം.പീച്ചി മേഖലയില്‍ നേരിയ രീതിയിലുള്ള ഭൂചലനം തുടര്‍സംഭവമാകുമ്പോള്‍ ആശങ്കയിലാണ് നാട്ടുകാര്‍. 


പീച്ചി,തെക്കേക്കുളം,പള്ളിക്കുന്ന് എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലുമാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്.


കഴിഞ്ഞ ആഴ്ചയിലും സമാനമായ രീതിയില്‍ ഭൂമിക്കടിയില്‍ നിന്ന് പ്രകമ്പനം ഉണ്ടായതായി നാട്ടുകാര്‍ പറയുന്നു. നേരിയ ഭൂചലനമാണ് അനുഭവപ്പെടുന്നതെങ്കിലും പ്രദേശത്തെ വീടുകളുടെ ചൂമരുകളില്‍ വിള്ളല്‍ സംഭവിച്ചിട്ടുണ്ട്. 

പ്രദേശത്തേ ഏതാണ്ട് 20 വീടുകല്‍ക്കാണ് ചെറിയ രീതിയില്‍ കേണ്ടുപാടുകള്‍ ഉണ്ടായത്. റവന്യൂ ഉദ്യോഗസ്ഥരും ജില്ലാ കളക്ടറും ജനപ്രതിനിധികളും ഉള്‍പെടുന്ന സംഘം സ്ഥലത്ത് പരിശോധന നടത്തി. 


കേടുപാടുകള്‍ സംഭവിച്ച വീടുകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചു. തുടര്‍ച്ചയായി ഭൂചലനം ഉണ്ടാകുന്നതിന്റെ പശ്ചാത്തലത്തില്‍ ഇതിനെക്കുറിച്ച് വിശദമായി പഠിക്കുവാന്‍ സംസ്ഥാന ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോററ്റിക്ക് കത്തു നല്‍കിയിട്ടുണ്ട്.

Tags

Share this story

From Around the Web