ക്രൈസ്തവ മൂല്യങ്ങളെ നാം ഓരോരുത്തരും ശക്തിപ്പെടുത്തണം
'യഥാര്‍ഥമായ വിശുദ്ധിയിലും നീതിയിലും ദൈവത്തിന്റെ സാ ദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ട പുതിയ മനുഷ്യനെ നിങ്ങള്‍ ധരിക്കുവിന്‍' (എഫേസോസ് 4:24).
ക്രിസ്തുവിന്റെ അവതാരത്തിന്റേയും വീണ്ടെടുപ്പിന്റേയും രഹസ്യത്താല്‍ പ്രചോദിതമായി ജീവിതം നയിക്കുന്ന ക്രൈസ്തവന് സ്വന്തം മൂല്യങ്ങളെ എപ്രകാരം ശക്തിപ്പെടുത്തുവാന്‍ സാധിക്കും.? ഈ ചോദ്യത്തിന്റെ പരിപൂര്‍ണ്ണമായ ഉത്തരം നല്‍കണമെങ്കില്‍, അത് വളരെ ദീര്‍ഘമായിരിക്കും.
അതുകൊണ്ട്, ഏതാനും പ്രധാനപ്പെട്ട ഭാഗങ്ങള്‍ മാത്രം ഞാന്‍ സ്പര്‍ശിക്കട്ടെ. മനുഷ്യവ്യക്തിയെ അവന്റെ പൂര്‍ണ്ണ മൗലിക അവകാശങ്ങളോടെ സൃഷ്ടിക്കുവാന്‍ ശക്തിയും അധികാരവും വിനിയോഗിക്കപ്പെട്ടപ്പോള്‍, അവന്റെ പദവി ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലുമുള്ള പദവിയായി ഭവിച്ചു.
ത്യാഗത്തിനും സേവനത്തിനുമായുള്ള സമ്മാനമായാണ് അവന്‍ നമ്മേ നല്‍കിയത്. ഈ ത്യാഗങ്ങളെ അനുസ്മരിച്ചു വേണം നാം ക്രൈസ്തവ മൂല്യങ്ങളെ ശക്തിപ്പെടുത്താന്‍.
(വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, ഫിലാഡെല്‍ഫിയ, 3.10.79)