1500 വിശുദ്ധരുടെ തിരുശേഷിപ്പ് പ്രദര്‍ശനത്തിനുള്ള തയാറെടുപ്പിലാണ് ചെന്നൈക്കടുത്തുള്ള ക്രോംപേട്ടിലെ ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍ ദൈവാലയം

 
Thiruseshippu

ചെന്നൈ: 1500 വിശുദ്ധരുടെ തിരുശേഷിപ്പ് പ്രദര്‍ശനത്തിനുള്ള തയാറെടുപ്പിലാണ് ചെന്നൈക്കടുത്തുള്ള ക്രോംപേട്ടിലെ ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍ ദൈവാലയം. 2025 ലെ ആഗോള ജൂബിലി വര്‍ഷത്തിന്റെ ഭാഗമായി ചെങ്കല്‍പുട്ട് രൂപതയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന തിരുശേഷിപ്പ് പ്രദര്‍ശനം ചരിത്ര സംഭവമാക്കി മാറ്റാനുള്ള തയാറെടുപ്പിലാണ് സംഘാടകര്‍. ആയിര ക്കണക്കിന് തീര്‍ത്ഥാടകര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അപ്പസ്‌തോലന്മാര്‍, രക്തസാക്ഷികള്‍, മിസ്റ്റിക്കുകള്‍, വേദപാരംഗര്‍ എന്നിങ്ങനെ 1500 വിശുദ്ധരുടെ തിരുശേഷിപ്പുകളാണ് പ്രദര്‍ശിപ്പിക്കുന്നത്.

ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തോടും പരിശുദ്ധ കന്യകാമറിയ ത്തിന്റെ സ്വര്‍ഗാരോപണ തിരുനാളിനോടും അനുബന്ധിച്ച് ഓഗസ്റ്റ് 15ന് മദ്രാസ്-മൈലാപ്പൂര്‍ ആര്‍ച്ചുബിഷപ് എമരിറ്റസ് ഡോ. എ.എം ചിന്നപ്പയുടെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയോടെയാണ് പരിപാടികള്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് തിരുശേഷിപ്പ് പ്രദര്‍ശനത്തിന്റെ ഉദ്ഘാടനവും തിരുശേഷിപ്പ് ഘോഷയാത്രയും നടക്കും.

 ചിംഗിള്‍പുട്ട് ബിഷപ് ഡോ. എ. നീതിനാഥന്‍, മദ്രാസ്- മൈലാപ്പൂര്‍ ആര്‍ച്ചുബിഷപ് ഡോ. ജോര്‍ജ് ആന്റണിസാമി എന്നിവര്‍ വിവിധ ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. സമാപന ദിനമായ 17ന് വൈകുന്നേരം 6:00 തഞ്ചാവൂര്‍ ബിഷപ് ഡോ. ടി. സഗയരാജ് വി. കുര്‍ബാന അര്‍പ്പിക്കും.

തുടര്‍ന്ന് രാത്രി 8:00 മണിക്ക് കേരളത്തിലെ കാര്‍ലോ അക്യുട്ടിസ് ഫൗണ്ടേഷന്റെ ഫാ. എഫ്രേം കുന്നപ്പള്ളി നയിക്കുന്ന തിരുശേ ഷിപ്പ് ആശീര്‍വാദ ചടങ്ങ് നടക്കും.

തിരുശേഷിപ്പ് വണങ്ങാന്‍ എത്തുന്നവര്‍ക്ക് കുമ്പസാരത്തിനും വിശുദ്ധ കുര്‍ബാനക്കുമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തമിഴ്, ഇംഗ്ലീഷ്, മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ വിശുദ്ധ കുര്‍ബാനകള്‍ ഉണ്ടാകും.

Tags

Share this story

From Around the Web