ഷോണ്‍ ജോര്‍ജിന്റെ വസതിയിലേക്ക് ഡി.വൈ.എഫ്.ഐ. പ്രതിഷേധം
May 28, 2026, 00:27 IST
കോട്ടയം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയതില്‍ പ്രതിഷേധിച്ച് പരാതിക്കാരനും ബി.ജെ.പി. നേതാവുമായ ഷോണ്‍ ജോര്‍ജിന്റെ വസതിയിലേക്ക് ഡി.വൈ.എഫ്.ഐ. പ്രതിഷേധം. പാലാ പൂഞ്ഞാറിലെ വസതിയിലാണ് പ്രതിഷേധം. പോലീസും ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ബി.ജെപി പ്രവര്‍ത്തകരും സ്ഥലത്ത് സംഘടിച്ചിട്ടുണ്ട്.