പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ പഞ്ഞി മറന്നുവെച്ചു; 43 ദിവസത്തിന് ശേഷം പുറത്തെടുത്തു; ചാവക്കാട് താലൂക്ക് ആശുപത്രിക്കെതിരെ പരാതിയുമായി യുവതി

 
fathimath sherfia

 
തൃശൂര്‍: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ പഞ്ഞി മറന്നുവെച്ചെന്ന് ആരോപിച്ച് ചാവക്കാട് താലൂക്ക് ആശുപത്രിക്കെതിരെ പരാതിയുമായി യുവതി. മുനക്കക്കടവ് സ്വദേശിനി ഫാത്തിമത്ത് ഷര്‍ഫിയയാണ് പരാതിയുമായി രംഗത്തെത്തിയത്. ഓഗസ്റ്റ് 18ന് നടന്ന പ്രസവ ശസ്ത്രക്രിയക്കിടെയാണ് പിഴവ് സംഭവിച്ചതെന്നാണ് യുവതിയുടെ ആരോപണം.

ശസ്ത്രക്രിയയ്ക്ക് പിന്നാലെ കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മൂന്ന് തവണ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും മടക്കി അയച്ചെന്നാണ് യുവതി പറയുന്നത്. പിന്നീട് നടത്തിയ സ്‌കാനിങ്ങിലാണ് വയറ്റില്‍ പഞ്ഞി കുടുങ്ങിക്കിടക്കുന്ന വിവരം കണ്ടെത്തിയത്. തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ പഞ്ഞി പുറത്തെടുത്തു. പ്രസവ ശസ്ത്രക്രിയ കഴിഞ്ഞ് 43-ാം ദിവസമാണ് പഞ്ഞി പുറത്തെടുത്തതെന്നും യുവതി ആരോപിച്ചു.


സംഭവത്തില്‍ ഡോക്ടര്‍മാര്‍ ഉത്തരവാദിത്തം ഏറ്റെടുക്കാതെ നഴ്‌സുമാരുടെ വീഴ്ചയാണെന്ന് പറഞ്ഞ് കൈയൊഴിഞ്ഞതായും യുവതി ആരോപിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ അന്വേഷണം നടത്താന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഉത്തരവിട്ടിട്ടുണ്ട്.

Tags

Share this story

From Around the Web