ദുക്‌റാന തിരുനാള്‍ ആചരണവും സഭാദിനാഘോഷവും നാളെ

 
THOMAS SLEEHA



കൊച്ചി: മാര്‍ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ സ്മരണ ആചരിക്കുന്ന നാളെ സീറോ മലബാര്‍ സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ദുക്‌റാനതിരുനാള്‍ ആചരണവും സഭാദിനാഘോഷവും നടക്കും. 

രാവിലെ ഒമ്പതിനു മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടിലിന്റെ മുഖ്യകാര്‍മികത്വ ത്തില്‍ ആഘോഷമായ റാസ കുര്‍ബാന. 11 ന് പൊതുസമ്മേളനം. സഭാംഗവും ഹൃദ്രോഗ ചികില്‍സാ വിദഗ്ധനുമായ പത്മഭൂഷണ്‍ ജേതാവ് ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തെ ചടങ്ങില്‍ ആദരിക്കും.

സീറോമലബാര്‍ സഭ 2026 സമുദായ ശക്തീകരണവര്‍ഷമായി ആചരിക്കുന്ന പശ്ചാ ത്തലത്തില്‍ സമുദായശക്തീകരണ കര്‍മപദ്ധതികള്‍ യോഗത്തില്‍ അവതരിപ്പിക്കും. സഭയിലെ വിവിധ രൂപതകളില്‍നിന്നുള്ള വൈദിക, അല്മായ, സമര്‍പ്പിത പ്രതിനിധികള്‍ പങ്കെടുക്കും.


 മാര്‍ത്തോമാ നസ്രാണികളുടെ വിശ്വാസ പൈതൃകത്തിന്റെ ഓര്‍മയും സാമുദായിക ഐക്യബോധത്തിന്റെ ആവിഷ്‌കാരവുമായ ദുക്റാന തിരുനാളിന്റെയും സഭാദിനാഘോഷത്തിന്റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്നു പിആര്‍ഒ റവ. ഡോ. ടോം ഓലിക്കരോട്ട് അറിയിച്ചു.

Tags

Share this story

From Around the Web