കാലാവസ്ഥാ വ്യതിയാനവും ഉൽപ്പാദനത്തിലുണ്ടായ കുറവും.ഓണ വിപണിയിൽ പൂക്കൾക്ക് വൻ വില.വിവിധ ഇനം പൂക്കൾക്ക്  കിലോയ്ക്ക് 200 മുതൽ 450 രൂപ വരെയാണ് വില

 
jamnthi

കോട്ടയം: കാലാവസ്ഥാ വ്യതിയാനവും ഉൽപ്പാദനത്തിലുണ്ടായ കുറവും.
ഓണ വിപണിയിൽ പൂക്കൾക്ക് വൻ വില. ഓണത്തിന് മാറ്റ് കൂട്ടാനായി വിവിധയിനം പൂക്കളാണ് ഇത്തവണയും കേരളത്തിലെ വിപണികളിലേക്ക് എത്തുന്നത്. പ്രധാനമായും ചെണ്ടുമല്ലി , വാടാമല്ലി, അരളിപ്പൂക്കൾ എന്നിവയാണ് വിപണിയിൽ സജീവമായിട്ടുള്ളത്. ഇതിനുപുറമെ വെള്ള, മഞ്ഞ നിറങ്ങളിലുള്ള ജമന്തിപ്പൂക്കൾ,  റോസാപ്പൂക്കൾ എന്നിവയ്ക്കും വലിയ ആവശ്യക്കാരുണ്ട്. 

ഭൂരിഭാഗം പൂക്കളും അയൽ സംസ്ഥാനങ്ങളായ തമിഴ്നാട് കർണാടക എന്നിവിടങ്ങളിൽ  നിന്നാണ് എത്തുന്നത്. ചെണ്ടുമല്ലി ഉൾപ്പെടെയുള്ള പ്രധാന ഇനങ്ങൾ തമിഴ്‌നാട്ടിലെ തേനി, സേലം എന്നിവിടങ്ങളിൽ നിന്നാണ് വരുന്നത്. അരളിയും ജമന്തിയും പ്രധാനമായും കർണാടകത്തിൽ നിന്നും എത്തുന്നു. 


ചെണ്ടുമല്ല കിലോയ്ക്ക് 250, മഞ്ഞ ജമന്തി കിലോയ്ക്ക് 150, വാടാമല്ലി കിലോയ്ക്ക് 220, വെള്ള ജമന്തി 500 മുതൽ 700, റോസാപ്പൂ.240 -500,
അരളി 300 രൂപയും മുല്ലപ്പൂവും പിച്ചിയും 1000 മുതൽ 2000 രൂപ വരെയുമാണ് ഇന്നത്തെ വിപണിയിലെ ശരാശരി വില.

ഓണത്തോടനുബന്ധിച്ച് സ്കൂളുകളും ഓഫീസുകളും അടയ്ക്കുന്ന ഓഗസ്റ്റ് 20, 21 തീയതികളിൽ ആവശ്യക്കാർ ഏറുന്നതോടെ വില ഇനിയും ഉയരാൻ സാധ്യതയുണ്ട്.

കാലാവസ്ഥാ വ്യതിയാനവും ഉൽപ്പാദനത്തിലുണ്ടായ കുറവുമാണ് ഇത്തവണ പൂക്കൾക്ക് വില കൂടാൻ പ്രധാന കാരണം. തുടർച്ചയായി പെയ്ത മഴ മൂലം ചെണ്ടുമല്ലി, അരളി തുടങ്ങിയ പൂക്കൾ വ്യാപകമായി കൊഴിഞ്ഞുപോയത് വലിയ ദൗർലഭ്യമുണ്ടാക്കി. കൂടാതെ, കഴിഞ്ഞ വർഷം പൂവ് വിപണിയിൽ ഉണ്ടായ തകർച്ച മൂലം കർഷകർ കൃഷി കുറച്ചതും ഇത്തവണ തിരിച്ചടിയായിട്ടുണ്ട്. വിപണിയിൽ ആവശ്യത്തിന് പൂക്കൾ ഇല്ലാത്തത്  വില കുതിച്ചുയരാൻ കാരണമാണ്.
വിലയുടെ കാര്യത്തിൽ വലിയ ചാഞ്ചാട്ടമാണ് വിപണിയിൽ അനുഭവപ്പെടുന്നത്.

Tags

Share this story

From Around the Web