ലഹരിയില്‍ യുവാവിന്റെ പരാക്രമം; അപകടത്തില്‍പ്പെട്ട കാറില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദിച്ചു. യുവാവ് അറസ്റ്റില്‍

ഇടുക്കി: അടിമാലിയില്‍ ലഹരിയില്‍ യുവാവിന്റെ പരാക്രമം. അപകടത്തില്‍പ്പെട്ട കാറില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥരെയും രക്ഷാപ്രവര്‍ത്തനത്തിന് എത്തിയവരെയും മര്‍ദിച്ചു.
കുഞ്ചിതണ്ണി 20 ഏക്കര്‍ സ്വദേശി സിറില്‍ പീറ്ററാണ് ആക്രമണം നടത്തിയത്. കലുങ്കില്‍ ഇടിച്ചു തകര്‍ന്ന കാറില്‍ നിന്ന് പുറത്തെത്തിച്ച ശേഷമാണ് യുവാവ് പരാക്രമം നടത്തിയത്.
അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം തകര്‍ന്നിരുന്നു. ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിക്കവേ അസഭ്യവര്‍ഷവും നടത്തി.
ആശുപത്രിയിലേക്ക് മാറ്റാന്‍ ആംബുലന്‍സില്‍ കയറ്റിയ ശേഷവും യുവാവ് ആക്രമിക്കാന്‍ ശ്രമിച്ചു. പൊലീസ് ബലം പ്രയോഗിച്ചാണ് സിറില്‍ പീറ്ററിനെ കസ്റ്റിയിലെടുത്തത്.